വഴിയിലിറങ്ങിയ കടുവയുടെ മുന്നിൽ നിന്ന് ബൈക്ക് യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ജനവാസമേഖലയിൽ വിഹരിച്ച് കടുവ; ഭീതിയിൽ ജനങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഴിയിലിറങ്ങിയ കടുവയുടെ മുന്നിൽ നിന്ന് ബൈക്ക് യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; ജനവാസമേഖലയിൽ വിഹരിച്ച് കടുവ; ഭീതിയിൽ ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2023, 10:05 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: കടുവയുടെ മുന്നിൽ നിന്ന് ബൈക്ക് യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഞായറാഴ്ച രാത്രി 8-ന് റാന്നി തോണിക്കടവ് കൂനംകര റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന പെരുനാട് മന്ദപ്പുഴ പുതുവേലിൽ വിജയനും മകൻ വിമലുമാണ് കടുവയുടെ പിടിയിൽനിന്ന് രക്ഷപ്പെട്ടത്. കൂനംകരയ്‌ക്കുള്ള യാത്രയ്‌ക്കിടെ തോട്ടം കഴിഞ്ഞുള്ള ആദ്യ വീടിന് സമീപത്തായാണ് കടുവയെ കണ്ടതെന്ന് വിജയൻ പറഞ്ഞു. വലതു വശത്ത് നിന്നിറങ്ങിയെത്തിയ കടുവ റോഡ് മുറിച്ചു കടന്ന് എതിർ ഭാഗത്തേക്കിറങ്ങി. ഉടനെ തിരികെ റോഡിൽ കയറി മുന്നിലേക്ക് നടന്ന് വീണ്ടും താഴേക്ക് ഇറങ്ങിപ്പോകുകയായിരുന്നു എന്ന് വിജയൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ടാപ്പിങ് തൊഴിലാളിയായ സജി കടുവയെ കണ്ട കോളാമല തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയാണ് വിജയനും. സംഭവം അറിഞ്ഞ് രാത്രി 11 മണിയോടെ വനപാലകരെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. റാന്നി പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളുടെ അതിർത്തിയിൽ ഭീതി നിറയ്‌ക്കുന്ന കടുവ ജനവാസ മേഖലയിൽ തന്നെ വിഹരിക്കുകയാണ്. ബഥനി പുതുവൽ, കോളാമല, മന്നപ്പുഴ എന്നിവിടങ്ങളിലൊക്കെ തുടർച്ചയായി കടുവയെ നാട്ടുകാർ കാണുന്നുണ്ട്.

അതേസമയം പെരുനാട്ടിൽ വന്യമൃഗങ്ങളിൽ നിന്നും ജനങ്ങളെയും വളർത്തുമൃഗങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് വിവിധ സംഘടനകൾ രംഗത്തുവന്നു. ഈ വിഷയത്തിൽ വേണ്ടത്ര ഗൗരവം ബന്ധപ്പെട്ടവർ നൽകുന്നില്ലെന്നും കടുവ താവളമാക്കിയിട്ടുള്ള തോട്ടങ്ങളിലെ കാടുകൾ തെളിക്കണമെന്ന ആവശ്യം നടപ്പാക്കുന്നില്ലെന്നും സംഘടനകൾ ആരോപിച്ചു. കടുവയെ കണ്ട ദിവസം മുതൽ അടിക്കാട് തെളിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ അത് നടന്നിട്ടില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. പ്രദേശത്ത് കൂട് വെച്ചെങ്കിലും ഇതുവരെ കടുവ കുടുങ്ങിയിട്ടില്ല. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുമ്പോൾ കാട് കാരണം കടുവയെ കാണാനുമാകുന്നില്ല. വനപാലകർ താവളമടിക്കുന്നുണ്ടെങ്കിലും നാട്ടുകാർ വീട്ടുമുറ്റത്തും യാത്രാവഴികളിലും കടുവയുടെ മുന്നിലകപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Tags: pathanamthittatiger attack
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies