കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ഓൺലൈൻ വഴി മയക്കുമരുന്ന് ഇടപാട് നടത്തിയ ഒരാൾ പിടിയിൽ. ഓൺലൈൻ ഇടപാടിലൂടെ പ്രതി കൂത്തുപറമ്പിലെത്തിച്ച മയക്കുമരുന്നാണ് എക്സൈസ് പിടികൂടിയത്. മയക്ക്മരുന്ന് ഓർഡർ ചെയ്ത കൂത്തുപറമ്പ് പാറാൽ സ്വദേശി കെപി ശ്രീരാഗാണ് അറസ്റ്റിലായത്.
നെതർലാന്റിൽ നിന്ന് ആമസോൺ വഴി 70 എൽഎസ്ഡി സ്റ്റാമ്പാണ് പോസ്റ്റ് ഓഫീസിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തത്. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എംഎസ് ജനീഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ശ്രീരാഗിനെ അറസ്റ്റ് ചെയ്തത്.
Comments