മുംബൈ: മുംബൈ നഗരത്തിലെ റെയിൽ ഗതാഗതത്തിന്റെ ഭാഗാകാൻ ഇനി വന്ദേ ഭാരത് ട്രെയിനുകളും. 238 വന്ദേ ഭാരത് മെട്രോ ട്രെയിനുകൾ വാങ്ങുന്നതിനുള്ള അംഗീകാരം റെയിൽവേ ബോർഡ് നൽകി. ആത്മനിർഭർ ഭാരത് പദ്ധതിയുടെ മാർഗനിർദ്ദേശങ്ങൾ ഉറപ്പുവരുത്തികൊണ്ടായിരിക്കും ട്രെയിനുകളുടെ നിർമ്മാണമെന്ന് മുംബൈ റെയിൽ വികാസ് കോർപ്പറേഷൻ വക്താവ് അറിയിച്ചു.
മുംബൈ സബർബൻ റെയിൽ ശൃംഖലയുടെ ശേഷി വികസിപ്പിക്കാനാണ് പദ്ധതി. റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും നേതൃത്വം നൽകുന്ന നഗര ഗതാഗത പദ്ധതികളായ എംയുടിപി 3, എംയുടിപി 3എ എന്നിവയ്‌ക്ക് കീഴിലായിരിക്കും റെയ്‌ക്കുകൾ വാങ്ങുന്നത്. ഹ്രസ്വദൂരയാത്രകൾക്കുള്ള ആവശ്യത്തിന് വന്ദേ ഭാരത് മെട്രോ ട്രെയിനുകൾ നിർമിക്കുന്നതെന്നാണ് വിവരം.
Comments