പിണറായി വിജയൻ സിപിഎമ്മിനെ കമ്യൂണിസ് പാർട്ടി ഓഫ് മുസ്ലിം ആക്കി മാറ്റിയെന്ന് ബി.ജെ.പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷനും ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ പി അബ്ദുള്ളകുട്ടി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസെന്ന പുതിയാപ്ലയെ അടുത്ത മുഖ്യമന്ത്രിയായി വാഴിക്കാനുള്ള നീക്കമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കള്ളവും ചതിയും പൊളി വചനവും മാത്രമാണ് പിണറായി വിജയന്റെ ഭരണം. എല്ലാ അഴിമതിയും കമ്മീഷനും എത്തുന്നത് പിണറായി വിജയന്റെ കുടുംബത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ പി അബ്ദുള്ളകുട്ടി.
Comments