തിരുവനന്തപുരം: തിരുവനന്തപുരം കിൻഫ്രാ പാർക്കിൽ വൻ തീപിടുത്തം. മെഡിക്കൽ സർവീസ് കോർപ്പറേഷൻ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇതിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. പുലർച്ചെ 1.30 ന് ആയിരുന്നു സംഭവം. വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു.
സംഭവ സമയത്ത് സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളു എന്നാണ് വിവരം. ഇയാൾ തന്നെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. എന്നാൽ തീപിടുത്തത്തിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ല. ജില്ലയിലെ മുഴുവൻ ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തിയാണ് തീയണച്ചത്. തീ നിലച്ചെങ്കിലും വൻ തോതിൽ പുക ഉയരുന്നതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.
തീയണയ്ക്കൽ ശ്രമത്തിനിടെ കോൺഗ്രീറ്റ് ഭാഗം ഇടിഞ്ഞു വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ആറ്റിങ്ങൾ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്. ചാക്ക യൂണിറ്റിലെ ഫയർമാനായിരുന്നു രഞ്ജിത്ത്.
Comments