ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്ക് വേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. ചെന്നെ എക്സ്പ്രസ് ട്രെയിനിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്ക് പോകുന്ന ട്രെയിനായിരുന്നു ഇത്. ശല്യം ചെയ്ത വ്യക്തിയുടെ ഫോട്ടോ യുവതി പകർത്തുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.
ഏകദേശം 50 വയസ് തോന്നിക്കുന്ന ഇയാൾ മോശമായി പെരുമാറിയപ്പോൾ ആദ്യം താക്കീത് നൽകുകയാണ് യുവതി ചെയ്തത്. വീണ്ടും ആവർത്തിച്ചതോടെയാണ് ഇയാളുടെ ചിത്രം പകർത്തിയതെന്നും പരാതി നൽകാൻ കാരണമെന്നും യുവതി വ്യക്തമാക്കി.
വനിതാ ഡോക്ടറാണ് പരാതിക്കാരി. പ്രതിയുടെ ചിത്രം പകർത്തിയതിന് പിന്നാലെ ഇയാൾ നീലേശ്വരത്ത് ഇറങ്ങിയെന്ന് യുവതി പോലീസിനെ അറിയിച്ചു. ഫോട്ടോയിൽ കാണുന്ന വ്യക്തിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497981124 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കണമെന്ന് റെയിൽവേ പോലീസ് നിർദേശം നൽകി.
Comments