മെട്രോ, ചെയർ കാർ, സ്ലീപേഴ്സ് എന്നീ 3 തരം വന്ദേഭാരത് ട്രെയിനുകൾ വരുന്നു; 2024 ഫെബ്രുവരിയിൽ യാഥാർത്ഥ്യമാകും; 3-4 വർഷത്തിനുള്ളിൽ ട്രാക്കുകളുടെ കപ്പാസിറ്റി 160 കി.മീ വേഗത കൈവരിക്കും
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെട്രോ, ചെയർ കാർ, സ്ലീപേഴ്സ് എന്നീ 3 തരം വന്ദേഭാരത് ട്രെയിനുകൾ വരുന്നു; 2024 ഫെബ്രുവരിയിൽ യാഥാർത്ഥ്യമാകും; 3-4 വർഷത്തിനുള്ളിൽ ട്രാക്കുകളുടെ കപ്പാസിറ്റി 160 കി.മീ വേഗത കൈവരിക്കും

3 Types Of Vande Bharat Trains By Feb-March Next Year: Rail Minister

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2023, 11:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മൂന്ന് വ്യത്യസ്ത തരത്തിലുള്ള വന്ദേഭാരത് ട്രെയിനുകൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേ ചെയർകാർ, വന്ദേ മെട്രോ, വന്ദേ സ്ലീപേഴ്‌സ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വന്ദേഭാരത് ട്രെയിനുകൾ അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസത്തോടെ എത്തുമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നും ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനൽ റെയിൽവേ സ്റ്റേഷനിലേക്ക് സർവീസ് നടത്തുന്ന പുതിയ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശീയമായി നിർമ്മിക്കുന്ന ഇത്തരം സെമി-ഹൈസ്പീഡ് ട്രെയിനുകൾ ശതാബ്ദി, രാജധാനി, ലോക്കൽ ട്രെയിനുകൾ എന്നിവയ്‌ക്ക് പകരമാകും. ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് ഇവയുടെ നിർമാണം. അടുത്ത മൂന്ന്-നാല് വർഷത്തിനുള്ളിൽ രാജ്യത്തെ റെയിൽപാളങ്ങൾ കൂടുതൽ കരുത്തുറ്റതാകും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടാൻ വന്ദേഭാരത് ട്രെയിനുകൾക്ക് കഴിയുന്ന തരത്തിൽ ട്രാക്കുകൾ സജ്ജമാക്കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു.

മൂന്ന് തരത്തിലുള്ള വന്ദേഭാരത് ട്രെയിനുകൾ യാഥാർത്ഥ്യമാകുമ്പോൾ ഇതിൽ വന്ദേ മെട്രോ ട്രെയിനുകൾ 100 കിലോമീറ്റർ താഴെയുള്ള യാത്രകൾക്ക് വേണ്ടിയുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. 100 മുതൽ 550 കിലോമീറ്റർ ദൂരപരിധിയിലുള്ള യാത്രകൾക്ക് വന്ദേ ചെയർ കാറുകളും 550 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് വന്ദേ സ്ലീപ്പറുകളും തയ്യാറാകും. ജൂൺ പകുതിയോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് ട്രെയിൻ ലഭ്യമാകുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു.

ഓരോ എട്ട്-ഒമ്പത് ദിവസം കഴിയുമ്പോഴും കോച്ച് ഫാക്ടറിയിൽ നിന്ന് ഓരോ പുതിയ ട്രെയിൻ നിർമാണം പൂർത്തിയായി എത്തുന്നുണ്ട്. രണ്ട് ഫാക്ടറികളിൽ കൂടി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പോകുകയാണെന്നും ട്രെയിനുകളുടെ നിർമാണം വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

Tags: Ashwini Vaishnawvande bharat
ShareTweetSendShare

More News from this section

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

Latest News

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies