നോം പെൻ: കംബോഡിയയിലെ ഉരഗ ഫാമിൽ മുതലയെ മാറ്റുന്നതിനിടയിൽ ഉടമയെ മുതലകൾ കടിച്ചുകൊന്നു. അബദ്ധത്തിൽ വീണ72-കാരനെയാണ് 40-ഓളം മുതലകൾ ചേർന്ന് ആക്രമിച്ചുകൊന്നത്. കംബോഡിയയിലെ സീം റിപ്പിലാണ് സംഭവം.
മുതലയെ മാറ്റാൻ ശ്രമിക്കുകയായിരുന്നു ഉടമസ്ഥൻ. ഇതിനിടയിൽ ഉടമയുടെ കയ്യിലുണ്ടായിരുന്ന വടിയിൽ മുതല കടിച്ചു. ഇതോടെ നിയന്ത്രണം വിട്ട ഉടമ ഫാമിൽ വീഴുകയായിരുന്നു. തുടർന്നാണ് മുതലകൾ ചേർന്ന് ഉടമയെ ആക്രമിച്ച് കൊന്നത്. ഉടമസ്ഥന്റെ കൈകൾ മുതലകൾ വീഴുങ്ങിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സമാനരീതിയിൽ മറ്റൊരു സംഭവം അതേഗ്രാമത്തിൽ നടന്നിരുന്നു. അതിൽ രണ്ടരവയസുകാരിയാണ് മുതലകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Comments