ദിസ്പൂർ: അസമിലെ സോനിത്പൂരിൽ രാമായണ കഥകൾ കോർത്തിണക്കിയുള്ള ഭവോന അവതരിപ്പിച്ച് കുട്ടികൾ. സോനിത്പൂരിലെ ബിശ്വനാഥ് ബാംഗാവോനിലാണ് വിവിധ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഭവോന ഒരുക്കിയത്. പ്രഗതി മൊയ്ന പാരിജാതിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
രാമായണത്തിലെ’ലങ്കാ ദഹനം’ ആയിരുന്നു നാടകത്തിന്റെ ഇതിവൃത്തം. നിരവധി കുട്ടികളാണ് എല്ലാ തവണയും ഭവോനയിൽ പങ്കെടുക്കാറുള്ളത്. ഇത്തവണയും നിരവധി കുട്ടികളാണ് ഭവോനയിൽ അണിനിരന്നത്. മികച്ച പ്രതികരണമാണ് പരിപാടിയ്ക്ക് ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.
പ്രഗതി മൊയ്ന പാരിജാതിന്റെ 28-ാം വാർഷികത്തിന്റെ ഭാഗമായാണ് ഭവോന സംഘടിപ്പിച്ചത്. 1996-ൽ ബാംഗാവ് പ്രഗതി മൊയ്ന പാരിജാത് സ്ഥാപിതമായത് മുതൽ എല്ലാ വർഷവും വിവിധ കുട്ടികൾക്കായുള്ള ഇത്തരം സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. അതിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുക്കുന്നത്.
Comments