എറണാകുളം: വിനോദസഞ്ചാര ബോട്ടിന് തീപിടിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീപ്പിടിച്ചത്. താന്തോന്നി തുരത്തിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. തീപിടുത്തത്തിൽ ബോട്ട് പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ ആളപായമില്ല.
ബോട്ട് നിർത്തിയിട്ടിരുന്നപ്പോഴായിരുന്നു തീപടർന്നത്. മുളവുകാട് പൊലീസും തീരദേശ പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. സംഭവത്തിൽ മുളവുകാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments