പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ച പുതിയ പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച് നിരവധി പ്രമുഖരാണ് രംഗത്തു വരുന്നത്. ഭാരതത്തിന്റെ സംസ്കാരം വെളിപ്പെടുത്തി കൊണ്ടുള്ള ചടങ്ങായിരുന്നു പാർലമെന്റിൽ നടന്നത്. നിലവിളക്ക് കൊളുത്തി പാർലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം ശൈവ മഠങ്ങളിലെ പുരോഹിതന്മാരുടെ സാന്നിധ്യത്തിൽ ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പടത്തിനരികിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സന്തോഷം പ്രകടിപ്പിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.
‘ലോകമെമ്പാടുമുള്ള എല്ലാ ഭാരതീയർക്കും അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും നിമിഷം, ജയ് ഹിന്ദ്’ എന്നാണ് ഉണ്ണി മുകുന്ദൻ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രങ്ങളും ഉണ്ണി മുകുന്ദൻ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. ഗായകൻ അനൂപ് ശങ്കറും പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച് രംഗത്തു വന്നിരുന്നു.
‘ചരിത്ര ദിനത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യവാന്മാർ! നമ്മുടെ പാരമ്പര്യങ്ങളും സംസ്‌കാരവും ആഘോഷിച്ചുകൊണ്ട് രാജ്യം ഉയരത്തിൽ പറക്കട്ടെ. നമ്മുടെ പൈതൃകങ്ങളും സാംസ്കാരിക സംവിധാനങ്ങളും അർഹമായ ആദരവോടെയും തീക്ഷ്ണതയോടെയും തിരികെ കൊണ്ടുവരുന്നത് കാണുന്നതിൽ അഭിമാനിക്കുന്നു. പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന്റെ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് നാഴികക്കല്ലായി വർത്തിക്കട്ടെ. വന്ദേമാതരം’- എന്നാണ് അനൂപ് പ്രതികരിച്ചത്.
Comments