ഭോപ്പാൽ : മധ്യപ്രദേശിൽ അടുത്തിടെയാണ് എടിഎസ് ഹിസ്ബുത്തഹ്‌രീറിന്റെ ഭാഗമായ ഭീകരസംഘത്തെ പിടികൂടുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത് . പിടിയിലായ ഭീകരരിൽ ഒരാളായ യാസിർ മതപരിവർത്തനം നടത്തിയ ഹിന്ദു പെൺകുട്ടിയെയാണ് വിവാഹം ചെയ്തതെന്നും പോലീസ് സ്ഥിരീകരിച്ചു . എം ബി എക്കാരിയായ മഹാരാഷ്‌ട്ര സ്വദേശി ഭൂമികയെയാണ് വിവാഹം കഴിച്ചത് .
2018ലാണ് ഭൂമിക ഇസ്ലാം മതം സ്വീകരിച്ച് ഹുദ എന്ന പേര് സ്വീകരിച്ചത്. 2 വർഷത്തിന് ശേഷം അവൾ യാസിറിനെ വിവാഹം കഴിച്ചു. 2015ൽ കോളേജ് പഠനകാലത്താണ് ഭൂമികയ്‌ക്ക് ഇസ്‌ലാമിനോടുള്ള ചായ്‌വ് വർധിച്ചത് . മുസ്‌ലിം സുഹൃത്തുക്കളുടെ വാക്കുകൾ തന്നിൽ സ്വാധീനം ചെലുത്തിയെന്ന് ഹുദ പറയുന്നു.അതിനാലാണ് മുസ്ലീമാകാൻ തീരുമാനിച്ചെന്നും ഹുദ പറയുന്നു. അച്ഛൻ കേന്ദ്രസർക്കാരിലായിരുന്നു ജോലി. മതം മാറിയതോടെ വീട്ടുകാർ ഉപേക്ഷിച്ചു 2 വർഷം സുഹൃത്തുക്കളോടൊപ്പം താമസിച്ചതിന് ശേഷമാണ് ഹുദ യാസിറിനെ വിവാഹം കഴിച്ചത്.
യാസിറും ഹുദയും സോഷ്യൽ മീഡിയയിലൂടെ പരസ്പരം പരിചയപ്പെടുകയും ഇരുവരും സുഹൃത്തുക്കളാകുകയും ചെയ്തു. യാസിറിന്റെ അറസ്റ്റിന് ശേഷം അള്ളാഹു അവനെ ഈ കുഴപ്പത്തിൽ നിന്ന് കരകയറ്റുമെന്നും ഹുദ പറയുന്നു.
യാസിറിന്റെ കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് സംസാരിക്കാൻ അനുമതി നൽകിയിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ബുർഖ ധരിച്ച് സംസാരിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ഹുദ പറഞ്ഞു. ഹുദയ്‌ക്ക് 2 വയസ്സുള്ള ഒരു മകളുമുണ്ട്. ‘ലൗ ജിഹാദ്’ കൃത്രിമമായ കാര്യങ്ങളാണെന്ന് വിശേഷിപ്പിച്ച ഹുദ ഇത് ഖുറാനിൽ ഇല്ലെന്നും പറഞ്ഞു.
ഹിന്ദുക്കൾക്കിടയിൽ ഒരു പെൺകുഞ്ഞ് ജനിച്ചാൽ അതിനെ എങ്ങനെ വളർത്തണമെന്നറിയാതെ കുടുംബം പിരിമുറുക്കത്തിലാകുകയും കുടുംബം കടക്കെണിയിലാകുകയും ചെയ്യുന്നുവെന്നാണ് ഹുദയുടെ വാദം. ഇസ്ലാമിൽ, മകളെ ജന്നത്തിന്റെ താക്കോൽ എന്ന് വിളിക്കുന്നു. ഇതോടൊപ്പം, ഇസ്‌ലാമിൽ ലളിതവും ചെലവു കുറഞ്ഞതുമായ വിവാഹവുമാണുള്ളത് . ഹിന്ദുക്കൾക്കിടയിൽ വ്യത്യസ്ത ദൈവങ്ങളാണ് ഉള്ളത് . ഇസ്ലാമിൽ ഒരു അള്ളാഹു മാത്രമേ ആരാധിക്കപ്പെടുന്നുള്ളൂ, ഹിന്ദുക്കൾക്ക് ഓരോ ദിവസവും വ്യത്യസ്ത ദൈവങ്ങളുണ്ട്. ശാസ്ത്രത്തെ നിരാകരിച്ച ഹുദ ഈ ലോകത്തെ നിയന്ത്രിക്കുന്നത് അള്ളാഹുവാണെന്നാണ് പറയുന്നത്.
Comments