മുംബൈ: യുവതിയെ പ്രണയത്തിൽ കുടുക്കി ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമം. റാഞ്ചി സ്വദേശി തൻവീർ അക്തർ മുഹമ്മദിനെതിരെയാണ് യുവതി പരാതിയുമായി എത്തിയത്. തന്നെ ബലാത്സംഗം ചെയ്തെന്നും യുവതി പരാതിയിൽ പറയുന്നു. മതം മാറാൻ നിർബന്ധിക്കുകയാണെന്നും എന്നാൽ കേരളാ സ്റ്റോറി സിനിമയാണ് ഇതിനെതിരെ പ്രതികരിക്കാൻ തനിക്ക് പ്രചോദനമായതെന്നും യുവതി പറഞ്ഞു. ഇതേ തുടർന്ന് യുവതി മുംബൈ പോലീസിൽ പരാതി നൽകി.
തൻവീർ യുവതിയെ പ്രണയം നടിച്ച് ചൂഷണം ചെയ്യുകയും മതം മാറാൻ നിർബന്ധിക്കുകയാണെന്നും ഇതിനായി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയാണെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു. 2020ൽ മുംബയിലെ മോഡലിംഗ് ഏജൻസിയിൽ ചേർന്നപ്പോഴാണ് ഇയാളെ പരിചയപ്പെടുന്നത്. അന്ന് യുവതിയോട് യാഷ് എന്ന വ്യാജപ്പേരാണ് ഇയാൾ പറഞ്ഞത്. തുടർന്ന് യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
പിന്നീട് മാസങ്ങൾക്ക് ശേഷമാണ് ഇയാളുടെ യഥാർത്ഥ പേര് തനിക്ക് മനസ്സിലായതെന്നും യുവതി പറയുന്നു. ലൈംഗികമായി ചൂഷണം ചെയ്ത ഇയാൾ നിലവിൽ യുവതിയെ ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിക്കുകയാണെന്നും തനിക്കും കുടുബത്തിനും നേരെ ഇയാൾ വധ ഭീഷണി മുഴക്കുന്നതായും യുവതി പരാതിയിൽ പറഞ്ഞു.
ഈ മാസം 29 ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വെർസോവ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുമായാണെന്നും മുംബൈ പോലീസ് അറിയിച്ചു.
Comments