ജനാധിപത്യത്തിൽ മത്സരങ്ങളാകാം, പക്ഷേ അതിരുണ്ടാകണം: ഡോ. മോഹന്‍ ഭാഗവത്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജനാധിപത്യത്തിൽ മത്സരങ്ങളാകാം, പക്ഷേ അതിരുണ്ടാകണം: ഡോ. മോഹന്‍ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2023, 11:24 pm IST
Facebook
Twitter
WhatsAppTelegram

നാഗ്പൂര്‍: ജനാധിപത്യ രാജ്യമെന്ന നിലയിൽ ഭരണത്തിന് വേണ്ടി മത്സരങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ അതിന് ഒരു അതിര് വേണമെന്നും ആർ എസ് എസ് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത് . നാഗ്പൂരില്‍ നടന്നുവന്ന തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതം നമ്മുടെ മാതൃഭൂമിയാണ് എന്ന ബോധം ഏവരിലും വേണ്ടതാണ്. അക്കാര്യം മറന്നുകൊണ്ട് പ്രവര്‍ത്തിക്കരുത്. രാജ്യത്ത് എല്ലാവരുടേയും വിശ്വാസങ്ങള്‍ സുരക്ഷിതമാണ്. എന്നാല്‍ ഇന്ത്യയ്‌ക്ക് വെളിയില്‍ അതല്ല സ്ഥിതി എന്ന യാഥാര്‍ത്ഥ്യം എല്ലാവരും മനസ്സിലാക്കണം. പ്രാചീനകാലം മുതല്‍ തന്നെ എല്ലാവര്‍ക്കും ഇടം നല്‍കുന്ന സംസ്‌ക്കാരമാണ് ഇന്ത്യയ്‌ക്കുള്ളത്. നമ്മുടെ അതിര്‍ത്തികളില്‍ ശത്രുക്കള്‍ കാത്തിരിക്കുമ്പോള്‍ രാജ്യത്ത് നാം പരസ്പരം പോരടിക്കുന്നത് ശരിയല്ല. നാമെല്ലാവരും ഒന്നാണ് എന്ന ബോധം ഏവരിലും ഉണ്ടാവണം. ഭരണത്തിനായി രാഷ്‌ട്രീയമായ പ്രതികരണങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിലും ഒരു മാന്യത ആവശ്യമുണ്ട്. നമ്മുടെ രാജ്യത്തിന്റെ സ്വാഭിമാനത്തെ ബാധിക്കുന്ന തരത്തിലുള്ള രാഷ്‌ട്രീയ പ്രസ്താവനകള്‍ ശരിയല്ല. നേതാക്കളുടെ ഇത്തരം പെരുമാറ്റത്തില്‍ ജനങ്ങൾ ദു:ഖിതരാണ്, സർസംഘചാലക് പറഞ്ഞു.

പ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കേണ്ടതാണ്. അല്ലാതെ പരസ്യമായി പ്രതികരിക്കുകയല്ല ചെയ്യേണ്ടത്. ഭാരതത്തില്‍ എല്ലാവിഭാഗം ജനങ്ങളുടേയും വിശ്വാസങ്ങള്‍ സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ബാഹ്യശക്തികള്‍ രാജ്യം വിട്ടു പോയിക്കഴിഞ്ഞു. ഇനി ഇവിടെയുള്ളവരെല്ലാം ഇന്ത്യക്കാര്‍ തന്നെയാണ്. ചിലരുടെ പെരുമാറ്റത്തില്‍ ആ ബോധം ഇല്ലെങ്കില്‍ അവരെ അക്കാര്യം സംസാരിച്ചു ബോധ്യപ്പെടുത്തേണ്ട കടമയുണ്ടെന്നും സര്‍സംഘചാലക് പറഞ്ഞു.

പരസ്പരമുള്ള ഭേദഭാവനകള്‍ മറന്ന് രാജ്യത്തിനായി എല്ലാവിഭാഗം ജനങ്ങളും ചിന്തിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു രാജ്യം മുന്നോട്ട് പോകുന്നത്.
വിസ്മരിക്കപ്പെട്ട ഇതിഹാസങ്ങളാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വീണ്ടും രാജ്യത്തിന്റെ മുന്നിലേക്ക് തെളിഞ്ഞുവന്നത്. കൊവിഡ് പ്രതിസന്ധിയില്‍ ലോകത്തില്‍ ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിച്ചത് ഭാരതമാണ്. ജി 20 അധ്യക്ഷത ലഭിച്ചതില്‍ നാം അഭിമാനിക്കുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഏവരിലും സന്തോഷമുണ്ടാക്കുന്നു. ഭാരതത്തിന്റെ കീര്‍ത്തി വ്യാപിക്കുകയാണ്. രാജ്യം ഏറെ മുന്നോട്ട് പോകുന്നു.1925 മുതല്‍ രാഷ്‌ട്രീയ സ്വയം സേവക സംഘം രാഷ്ടത്തിന്റെ വൈഭവത്തിനായി നിരന്തരം പ്രവര്‍ത്തിക്കുകയാണ്. സംഘത്തിന് പ്രശസ്തി ആവശ്യമില്ല. ദേശഹിതത്തിനായി സമൂഹം മുഴുവനും ചിന്തിക്കുക എന്നതുമാത്രമാണ് സംഘത്തിനാവശ്യം. എല്ലാത്തരം വൈവിധ്യങ്ങളേയും ബഹുമാനിച്ചുകൊണ്ടുതന്നെ നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഡോ. മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി പരിശീലനം പൂര്‍ത്തിയാക്കിയ സ്വയംസേവകരുടെ ശാരീരിക് പ്രദര്‍ശനങ്ങളും സമാപന പരിപാടിയുടെ ഭാഗമായി നടന്നു. വര്‍ഗ്ഗിന്റെ സര്‍വാധികാരി അവധ് പ്രാന്ത സംഘചാലക് കൃഷ്ണമോഹന്‍, അദൃശ്യ കാദ്‌സിദ്ധേശ്വര്‍ സാമി, വിദര്‍ഭ പ്രാന്ത സംഘചാലക് രാംജി ഹര്‍ക്കരെ, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

 

Tags: Dr Mohan Bhagwat
Share
Tweet
SendShare

More News from this section

‘കേരളം വി ഡി സതീശന്റെ കയ്യിൽ ഭദ്രം’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies