ഹിന്ദു ധർമ്മത്തെ പുനപ്രതിഷ്ഠിച്ച ഛത്രപതി ശിവജിമഹാരാജിന്റെ പ്രതാപം വിളിച്ചറിയിച്ച് റായ്ഗഡ് കോട്ട ; തളരാത്ത യുദ്ധവീര്യത്തിന്‍റെ ചരിത്രം പേറുന്ന സ്മാരകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു ധർമ്മത്തെ പുനപ്രതിഷ്ഠിച്ച ഛത്രപതി ശിവജിമഹാരാജിന്റെ പ്രതാപം വിളിച്ചറിയിച്ച് റായ്ഗഡ് കോട്ട ; തളരാത്ത യുദ്ധവീര്യത്തിന്‍റെ ചരിത്രം പേറുന്ന സ്മാരകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 09:08 pm IST
FacebookTwitterWhatsAppTelegram

സ്വരാജ്യത്തിന്റെയും ദേശീയതയുടെയും ചൈതന്യം ഉയർത്തിപ്പിടിച്ചാണ് 350 വർഷങ്ങൾക്ക് മുൻപ് ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണം നടന്നത് . ഒരു യഥാർത്ഥ ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശിവാജി മഹാരാജാവ് എന്ന ഛത്രപതി ശിവാജി. സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തില്‍ ഭാരതത്തിലെ ഏറ്റവും മഹാനായ ഹിന്ദു ആയിരുന്നു ഛത്രപതി ശിവാജി.

ഛത്രപതി ശിവജിയുടെ‌‌ മറാത്താ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു റായ്ഗഡ് കോട്ട .മഹാരാഷ്‌ട്രയിലെ റായ്ഗഡ് ജില്ലയിൽ സഹ്യാദ്രി പർവതനിരയിലാണ് കൂറ്റൻ കോട്ട സ്ഥിതി ചെയ്യുന്നത്. മഹാദിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് കോട്ട, 2,851 അടി ഉയരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ കോട്ട, അന്ന് റൈരി എന്നാണറിയപ്പെട്ടിരുന്നത് . മറാത്ത ഷിർക്കെ വംശത്തിൽപ്പെട്ടവരായിരുന്നു അന്ന് ഇവിടം ഭരിച്ചിരുന്നത്.

ഷിർക്കുകൾക്ക് ശേഷം ബഹാമിനികൾ, നിസാംഷാഹികൾ, ആദിൽഷാഹികൾ എന്നിവർ കോട്ടയുടെ നിയന്ത്രണം പിടിച്ചെടുത്തു. 1656-ൽ ആദിൽഷാഹി സുൽത്താനേറ്റിന്റെ കീഴിലായിരുന്ന മോറെസിൽ നിന്ന് ശിവജി കോട്ടയുടെ നിയന്ത്രണം ഏറ്റെടുത്തു.1662-ൽ ശിവജി മഹാരാജ് അതിന്റെ പേര് റായ്ഗഡ് കോട്ട എന്നാക്കി മാറ്റി.

ശിവാജിയും അദ്ദേഹത്തിന്റെ അനുയായികളും ചേർന്ന് ഈ കോട്ട പുനർനിർമിച്ചു. 1674 ജൂൺ 6 ന് ശിവജിയുടെ കിരീടധാരണം നടന്നത് ഇവിടെയാണ് . ഈ സ്ഥലത്ത് വച്ചാണ് അദ്ദേഹം ഛത്രപതി എന്ന പദവി സ്വീകരിച്ചത്. ഗംഗാജലം ഒഴിച്ച് ശിവജിയെ പൂജാരിമാർ അഭിഷേകം ചെയ്തതും ഇവിടെ വച്ചാണ്. ഇതിനെ തുടർന്ന് കോട്ട മറാത്ത സാമ്രാജ്യത്തിന്റെ തലസ്ഥാനമായി മാറി.

ശിവജിയുടെയും മൂത്തമകൻ സംഭാജി മഹാരാജിന്റെയും (1689) മരണശേഷം ഔറംഗസീബിന്റെ കീഴിൽ കോട്ട മുഗളരുടെ കീഴിലായി.1818-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സായുധ സേന ഇത് ലക്ഷ്യമിട്ടു. റായ്ഗഡ് കോട്ട നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സംരക്ഷണത്തിലാണ്.

ശിവാജിയുടെ കൊട്ടാരം, പാർപ്പിട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ, ജഗദീശ്വർ ക്ഷേത്രം, ശിവാജി മഹാരാജിന്റെ സമാധി എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ശിവജിയുടെ വീര്യം, ധൈര്യം, ഭരണമികവ്, ദയ, ദേശസ്‌നേഹം എന്നിവയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ നൂറുകണക്കിന് ആളുകൾ ദിവസവും കോട്ട സന്ദർശിക്കുന്നു.

Tags: sivaji maharaj
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies