ന്യൂഡൽഹി: ഡൽഹി ജഗത്പുരിയിലെ മദ്രസയിൽ തീപിടിത്തമുണ്ടായി. ആളാപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 17 അഗ്നിശമന സേനാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീ നിയന്ത്രണ വിധേയമാക്കുന്നതിനിടെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു അഗ്നിശമന സേനാംഗത്തിന് പരിക്കേറ്റതായും ഉദ്യോഗസ്ഥൻ പറഞ്ഞു. തീപിടിത്തം ഉണ്ടായതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് തുടങ്ങിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Comments