പ്രേക്ഷകരെ ആഴത്തിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിൽ നടുക്കം മാറാതെ നിൽക്കുകയാണ് മലയാള സിനിമാ, സീരിയൽ ലോകം. ടെലിവിഷൻ രംഗത്ത് സജീവ സാന്നിദ്ധ്യമായി നിന്ന് ആരാധകർ നെഞ്ചിലേറ്റുകയും ചെയ്ത ഘട്ടത്തിൽ സുധിയുടെ വിടവാങ്ങൽ സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന സ്വപ്നങ്ങൾ ഉൾപ്പെടെ ബാക്കി വെച്ചാണ്. കൊല്ലം സുധിയുമായി വർഷങ്ങളോളമുള്ള സൗഹൃദത്തിന്റെ ഓർമകളും വിയോഗവാർത്ത ഏൽപ്പിച്ച ദുഖവും പങ്കുവെച്ചിരിക്കുകയാണ് നടി സാസ്വിക.
കൊല്ലം സുധിയുടെ വിയോഗ വാർത്ത തനിക്ക് വല്ലാത്തൊരു ആഘാതമായിരുന്നുവെന്ന് നടി സാസ്വിക പറഞ്ഞു. മൂന്ന് വർഷത്തോളം കൊല്ലം സുധിയുമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ജീവിതത്തിലെ ബന്ധങ്ങളിലും സമീപനത്തിലും നിഷ്കളങ്കത സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സ്വാസിക ഓർമ്മിച്ചു.
കുടുംബത്തോട് വളരെയധികം അടുപ്പം പുലർത്തിയിരുന്ന കലാകാരനായിരുന്നു കൊല്ലം സുധിയെന്ന് സാസ്വിക പറയുന്നു. സുധിച്ചേട്ടനും ഭാര്യയുമായുള്ള അടുപ്പം വളരെ തീവ്രമായിരുന്നു. മരണ വാർത്ത കേട്ടപ്പോൾ ഞാൻ ആ ചേച്ചിയുടെ മുഖമാണ് ഓർത്തത്. ഞാനിപ്പോൾ നാട്ടിലില്ലാത്തതിനാൽ വീട്ടിലേക്ക് പോകാൻ സാധിക്കാത്തത് വളരെ വലിയ ബുദ്ധിമുട്ടായെന്നും സ്വാസിക പറഞ്ഞു.
Comments