റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭിരാമി സുരേഷ്. അവതാരിക, മോഡൽ, അഭിനേത്രി എന്നീ നിലകളിൽ അഭിരാമി പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. ഇതിന് പുറമേ സ്റ്റേജ് ഷോകളിലും വ്ളോഗിലുമൊക്കെയായി സമൂഹമാദ്ധ്യമങ്ങളിലും നിറ സാന്നിദ്ധ്യമാണ് അഭിരാമി. പ്രശസ്ത ഗായിക അമൃത സുരേഷിന്റെ സഹോദരി കൂടിയാണ് അഭിരാമി. ഇരുവരും സമൂഹമാദ്ധ്യങ്ങളിലും സജീവമാണ്.
ഇപ്പോഴിതാ അച്ഛന്റെ അവസാന പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഇന്നും കൂടെയില്ലെന്ന് വിശ്വസിക്കാൻ ആവില്ലെന്ന അടിക്കുറിപ്പോട് കൂടിയാണ് അഭിരാമി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘അച്ഛാ ഞങ്ങളോടൊപ്പമുള്ള അവസാന പിറന്നാൾ. പതിവില്ലാതെ അച്ഛൻ എന്നോട് കുറച്ച് നോൺ വെജിറ്റേറിയൻ വിഭവങ്ങളൊക്കെ പാചകം ചെയ്യാൻ പറഞ്ഞു. ഒരുപാട് സന്തോഷത്തിലായിരുന്നു അച്ഛൻ. ഇന്നും കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല’ എന്നാണ് അഭിരാമി സുരേഷ് കുറിച്ചത്.
സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ കഴിഞ്ഞ ഏപ്രിൽ 18-നായിരുന്നു പിആർ സുരേഷ് അന്തരിച്ചത്. വീട്ടിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഓടക്കുഴൽ കലാകാരനായിരുന്നു സുരേഷ്.
Comments