പാലക്കാട്: അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലെ ടയർ ഊരിത്തെറിച്ചു. മണ്ണാർകാടുനിന്ന് ആനക്കട്ടിയിലേയ്ക്ക് പോയ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
ബസിനുള്ളിൽ വിദ്യാർത്ഥികളടക്കം നാല്പതോളം പേർ യാത്ര ചെയ്യുന്നുണ്ടായിരുന്നു. അപകടത്തിൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല. ബസിന്റെ ടയർ ഊരിപ്പോകാനുണ്ടായ കാരണം വ്യക്തമല്ല. വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും അധികൃതർ പറഞ്ഞു.
Comments