രണ്ട് ഗിന്നസ് റെക്കോർഡുകൾ തകർത്ത് രാജസ്ഥാനിലെ വിവാഹച്ചടങ്ങ്. രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് രണ്ടായിരത്തിലധികം വിവാഹങ്ങൾ നടന്നത്. 2013-ൽ യമനിലായിരുന്നു 24 മണിക്കൂറിനുള്ളിൽ ഏറ്റവും അധികം വിവാഹങ്ങൾ നടന്ന റെക്കോർഡ് ഉണ്ടായിരുന്നത്. 963 ദമ്പതിമാരാണ് അന്ന് 24 മണിക്കൂറിനുള്ളിൽ ഒരു വേദിയിൽവെച്ച് വിവാഹിതരായത്. ഈ റെക്കോർഡാണ് രാജസ്ഥാനിൽ ഇപ്പോൾ തകർത്തിരിക്കുന്നത്.
2413 ദമ്പതികളാണ് ഇവിടെ നിന്നും വിവാഹിതരായത്. ഇതോടെ 12 മണിക്കൂറിൽ ഏറ്റവും കൂടുതൽ വിവാഹം എന്ന റെക്കോർഡും 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ എന്ന റെക്കോർഡും ഈ ചടങ്ങ് സ്വന്തമാക്കി. ശ്രീമഹാവർ ഗോശാല കല്യാൺ സൻസ്ഥാൻ ആയിരുന്നു ചടങ്ങിന്റെ സംഘാടകർ.
വിവിധ മതവിഭാഗത്തിൽപ്പെട്ടവർ അവരവരുടെ ആചാരപ്രകാരമാണ് വിവാഹം ചെയ്തത്. ഓരോ വധൂ വരന്മാരുടെയും വിവാഹത്തിന് അവരുടെ സമൂദായവുമായി ബന്ധപ്പെട്ട പുരോഹിതർ കാർമികത്വം വഹിച്ചു. ചടങ്ങുകൾ പൂർത്തീകരിച്ചതിന് ശേഷം അവിടെ സന്നിഹിതരായിരുന്ന സർക്കാർ പ്രതിനിധികളിൽ നിന്നും ദമ്പതിമാർക്ക് വിവാഹ സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി. മെയ് 26-നാണ് വിവാഹം നടന്ന ഈ വിവാഹത്തിന്റെ വാർത്തകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്.
Comments