ഡെങ്കിക്ക് പിന്നാല ആശങ്കയായി വെസ്റ്റ് നൈലും;കുമ്പളങ്ങിയിൽ മരിച്ചത് അറുപത്തിയഞ്ചുകാരൻ; 1000ൽ നാലുപേർക്ക് അപകട സാധ്യതയെന്ന് വിദഗ്ധർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡെങ്കിക്ക് പിന്നാല ആശങ്കയായി വെസ്റ്റ് നൈലും;കുമ്പളങ്ങിയിൽ മരിച്ചത് അറുപത്തിയഞ്ചുകാരൻ; 1000ൽ നാലുപേർക്ക് അപകട സാധ്യതയെന്ന് വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 01:03 pm IST
d

d

FacebookTwitterWhatsAppTelegram

 

കൊച്ചി: ഡെങ്കിക്ക് പിന്നാലെ എറണാകുളത്ത് ആശങ്ക പരത്തി വെസ്റ്റ് നൈൽ പനിയും. കൊതുകുകൾ പരത്തുന്ന വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് എറണാകുളം ജില്ലയിൽ ഒരാൾ മരിച്ചു. കുമ്പളങ്ങിയിൽ നിന്നുള്ള അറുപത്തിയഞ്ചുകാരനാണ് മരിച്ചത്. ജില്ലയിൽ ആദ്യമായാണ് വെസ്റ്റ് നൈൽ ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്യുന്നത്. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് വെസ്റ്റ് നൈൽ വൈറസാണ് ബാധിച്ചതെന്ന് കണ്ടെത്തിയത്. കിടപ്പുരോഗിയായ വയോധികനെ പനി ബാധിച്ചതിനെത്തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. എന്നാൽ രോഗം കടുത്തതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കളമശ്ശേരി മെഡിക്കൽ കോളജിലേക്കും മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞവർഷം മേയിൽ തിരുവനന്തപുരത്തും തൃശൂരും വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് ആളുകൾ മരിച്ചിരുന്നു. എറണാകുളത്ത് വെസ്റ്റ് നൈൽ വൈറസ് ബാധ മൂലം ആദ്യത്തെ മരണമാണ്. ഏപ്രിലിലും എറണാകുളം ജില്ലയിൽ ഒരാൾക്ക് വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.തലവേദന, പനി, ഛർദി, വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഭൂരിഭാഗം പേർക്കും സാധാരണ പനി പോലെ കടന്നുപോകാമെങ്കിലും, ചിലരിൽ നാഡീസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതിനാൽ പക്ഷാഘാതം, അപസ്മാരം, ഓർമ്മക്കുറവ് തുടങ്ങിയവക്കും സാധ്യതയുണ്ട്.

രോഗം ബാധിക്കുന്ന ആയിരത്തിൽ നാലുപേർക്കാണ് അപകടസാധ്യതയുള്ളത്. രോഗികളുടെ നാഡിവ്യൂഹത്തെയും തലച്ചോറിനെയും വൈറസ് ബാധിച്ചേക്കാം. ഇത്തരത്തിലുള്ള രോഗികൾക്ക് മാത്രമാണ് ഈ രോഗം അപകടസാധ്യതയുണ്ടാക്കുന്നത്.ചെറിയ ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുകയാണ് വേണ്ടത്. കൊതുകുകളുടെ ഉറവിടം നശിപ്പിക്കുകയാണ് രോഗം തടയുന്നതിനുള്ള ഫലപ്രദമായ മാർഗമെന്ന് വിദഗ്ധർ പറയുന്നു.

 

 

Tags: Deathfeverkeralawestnile
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies