ഇടുക്കി: അരിക്കൊമ്പൻ ജനവാസനമേഖലയിൽ പ്രശ്‌നക്കാരനാണെങ്കിലും അരിക്കൊമ്പന് കേരളത്തിൽ വലിയൊരു ആരാധകവൃത്തം തന്നെയാണ് ഉള്ളത്. പല രീതിയിലാണ് ആരാധകർ അരിക്കൊമ്പനോടുള്ള സ്‌നേഹമ പ്രകടിപ്പിച്ചത്. ഇപ്പോഴിതാ സ്വന്തം വീടിന് മുന്നിൽ അരിക്കൊമ്പന്റെ പ്രതിമയെ നിർമ്മിച്ചിരിക്കുകയാണ് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി. കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി ബാബുവാണ് അരിക്കൊമ്പന്റെ പ്രതിമ വീടിന് മുന്നിൽ നിർമ്മിച്ചിരിക്കുന്നത്. അരിക്കൊമ്പനോടുള്ള സ്‌നേഹം കൂടിയിട്ടാണ് ഇയാൾ പ്രതിമ പ്രതിമ നിർമ്മിച്ചത്.
എട്ട് അടി ഉയരമുള്ള പ്രതിമയാണ് ഇയാൾ നിർമ്മിച്ചിരിക്കുന്നത്. ആനയെ ചിന്നക്കനാലിൽ നിന്ന് കാട് മാറ്റിയ ശേഷമാണ് ഇയാൾ പ്രതിമയുടെ പണികൾ ആരംഭിച്ചത്. ഇപ്പോൾ നിർമ്മാണം അവസാനഘട്ടത്തിലാണ്. രണ്ടു ലക്ഷത്തിലധികം രൂപയാണ് അരിക്കൊമ്പന്റെ പ്രതിമ നിർമ്മാണത്തിനായി ബാബു ചിലവിട്ടിരിക്കുന്നത്. കൂടാതെ പ്രതിമയുടെ അടുത്തായി അരിക്കൊമ്പൻ എന്ന പേരും ഒരു ബോർഡിൽ എഴുതി തൂക്കിയിട്ടുണ്ട്.
അരിക്കൊമ്പനെ ബാബു മുൻപ് കണ്ടിട്ടുണ്ട്. ചിന്നക്കനാൽ 301 കോളനിയിൽ വർഷങ്ങൾക്ക് മുൻപ് ഇഞ്ചികൃഷി നടത്തിയിരുന്നു. ഇക്കാലത്ത് ബാബു നിരവധി തവണ അരിക്കൊമ്പനെ നേരിട്ട് കണ്ടിട്ടുണ്ട്. ചിന്നക്കനാലിൽ നിന്ന് ആനയെ കാട് മാറ്റിയപ്പോൾ തന്നെ ആനപ്രതിമ നിർമ്മാണം തുടങ്ങിയിരുന്നു. എന്നാൽ വീണ്ടും ജനവാസ മേഖലയിൽ പ്രശനക്കാരനായതോടെയാണ് എത്രയും വേഗം പണി തീർക്കാൻ ബാബു തീരുമാനിച്ചത്. പുന്നയാർ സ്വദേശി ബിനുവാണ് ശിൽപ്പം നിർമ്മിച്ചത്. അരിക്കൊമ്പനെ തിരികെ നാട്ടിലെത്തിക്കണമെന്നാണ് ബാബുവിന്റെയും ആഗ്രഹം.
Comments