ഇടുക്കി: ഹരിയാന സ്വദേശിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ഇടുക്കി കുമളിയിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. പാലാ സ്വദേശി മാത്യു ജോസ്, കുമളി ചെങ്കര സ്വദേശി സക്കീർ മോൻ കെ എന്നിവരാണ് പിടിയിലായത്. യുവതിയുടെ നഗ്‌ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പ്രതികൾ സ്വർണ്ണാഭരണവും, പണവും കൈക്കലാക്കിയതായും പാരാതിയിലുണ്ട്.
സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ട ഹരിയാന സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും തട്ടിയെടുത്തെന്നാണ് കേസ്. കട്ടപ്പനയിൽ വ്യാപാരം നടത്തുന്ന മാത്യു ജോസ് യുവതിയെ കേരളത്തിലേക്ക് വിളിച്ചു വരുത്തി കുമളിയിലെത്തിച്ച ശേഷം സ്വകാര്യ റിസോർട്ടിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനായ സങ്കീർ മോനും കുമളിയിൽ വെച്ച് യുവതിയെ പീഡിപ്പിച്ചു. പിന്നീട് പല തവണ യുവതിയുടെ നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണവും, പണവും കൈക്കലാക്കി. ഏകദേശം മുപ്പത്തിയഞ്ച് ലക്ഷത്തിലധികം രൂപ ഇവർ കൈപ്പറ്റിയതായി പോലീസ് പറഞ്ഞു.
യുവതിയുടെ പരാതിയിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ഡൽഹിയിൽ നിന്ന് ഇന്നലെ വൈകിട്ട് കുമളി പോലീസ് എസ്എച്ച്ഒറ്റിഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കുമളിയിൽ എത്തിച്ച പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി. പ്രതികളുടെ പേരിൽ സമാനമായ മറ്റ് കേസുകൾ ഉള്ളതായും അവ അന്വേഷിച്ച് വരുന്നതായും പോലീസ് പറഞ്ഞു.















