എറണാകുളം: പാലക്കാട് ആലത്തൂരിൽ 7.4 ഗ്രാം എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർത്ഥി പിടിയിൽ. കോതമംഗലം കീരംപാറ കൊച്ചുകുടിവീട്ടിൽ നിജില്‍ ജോണിയെയാണ് ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നഴ്സിങ്ങിന് പഠിക്കുന്ന നിജിൽ വിൽപ്പനയ്ക്കായി എത്തിച്ചതായിരുന്നു കൈവശമുണ്ടായിരുന്ന എംഡിഎംഎ
ആലത്തൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. തൃപ്പാളൂർ ബീവറേജിന് സമീപത്തുവച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.
Comments