മലയാളികളുടെ എക്കാലത്തെയും പ്രിയ താരജോഡികളാണ് ദിലീപും കാവ്യാ മാധവനും. താരദമ്പതികളുടെ ചിത്രങ്ങളൊക്കെയും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ദിലീപ് കുടുംബത്തോടൊപ്പം സെൽഫി എടുത്തിരിക്കുകയാണ് താരദമ്പതികളായ ശരത് കുമാറും രാധികയും. ചിത്രത്തിൽ ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയെയും കാണാം. രാധിക ശരത്കുമാറാണ് ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വളരെ പെട്ടെന്നാണ് ചിത്രം ആരാധകർ ഏറ്റെടുത്തത്.
പോർ തൊഴിൽ എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയതായിരുന്നു ശരത് കുമാർ. അരുൺ ഗോപിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ദിലീപ് ചിത്രം ബാന്ദ്രയിൽ ശരത് കുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ അവസാന ഷൂട്ടിംഗിനു വേണ്ടി കൊച്ചിയിൽ എത്തിയതായിരുന്നു രാധിക ശരത് കുമാറും. ഈ വേളയിലാണ് ഇരു കുടുംബങ്ങളും ഒന്നിച്ച് സെൽഫിയെടുത്തത്.
ശരത് കുമാറിന്റെ കഥാപാത്രത്തിന്റെ ചിത്രകരണം നേരത്തെ കഴിഞ്ഞിരുന്നുവെന്നും തന്റെ ഭാഗമാണ് കുറച്ച് കൂടി ഷൂട്ടിംഗ് ബാക്കിയുണ്ടായിരുന്നതെന്നും രാധികാ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് ചെന്നൈയിലേക്ക് മടങ്ങിയതായും താരം കുറിച്ചു. ശരത് കുമാർ, നിഖില വിമൽ, അശോക് സെൽവൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് പോർതൊഴിൽ.
Comments