മലയാള ചിത്രത്തിലെ ഹിറ്റ് കൂട്ടുകെട്ടായ ദിലീപ്-റാഫി ടീം ഒന്നിക്കുന്ന പുതിയ ചിത്രം ‘ വോയിസ് ഓഫ് സത്യനാഥന്റെ’ ടീസർ പുറത്തിറങ്ങി. ചിത്രം ജൂലൈ 14-ന് പ്രദർശനത്തിനെത്തും. രസകരമായ ഒരു കുടുംബ ചിത്രമായാണ് ചിത്രമൊരുക്കിയിരിക്കുന്നത്. അണിയറപപ്രവർത്തകർ പുറത്തു വിട്ട ടീസറിൽ ജനപപ്രിയനായകൻ ദിലീപും, ജോജു ജോർജ്ജും, രമേഷ് പിഷാരടിയും സിദ്ദിഖുമെല്ലം തകർത്താടിയ രംഗങ്ങളാണ് കൊടുത്തിരിക്കുന്നത്.
ബാദുഷാ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റെയും പെൻ ആർഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിലാണ് ചിത്രത്തിന്റെ നിർമ്മാണം. എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നതും സംവിധായകൻ റാഫി തന്നെയാണ്.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനടൗൺ, തെങ്കാശിപ്പട്ടണം, റിംഗ്മാസ്റ്റർ, ടൂ കൺട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി-ദിലീപ് കൂട്ടുകെട്ടിൽ എത്തുന്ന സിനിമ കൂടിയാണിത്. ജോജു ജോർജ്ജാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലെ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ്, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബികാ മോഹൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ അനുശ്രീ ചിത്രത്തിൽ അതിഥി താരമായും എത്തുന്നുണ്ട്.
മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിതിൻ സ്റ്റാനിലസാണ്. സംഗിതം -ജസ്റ്റിൻ വർഗീസ്, എഡിറ്റർ- ഷമർ മുഹമ്മദ്, വസ്ത്രാലങ്കാരം-സീമറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ-ഡിക്‌സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്‌സ് സേവ്യർ.
Comments