മത്സരവേദികളിൽ പാകിസ്താന് പേടി, മാറ്റണമെന്ന് ആവശ്യം; ലോകകപ്പ് മത്സര ക്രമം പുറത്തിറക്കാനാകാതെ ഐ.സി.സി; പാകിസ്താന്റേത് നാണംകെട്ട കളിയെന്ന് ബി.സി.സി.ഐ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മത്സരവേദികളിൽ പാകിസ്താന് പേടി, മാറ്റണമെന്ന് ആവശ്യം; ലോകകപ്പ് മത്സര ക്രമം പുറത്തിറക്കാനാകാതെ ഐ.സി.സി; പാകിസ്താന്റേത് നാണംകെട്ട കളിയെന്ന് ബി.സി.സി.ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 01:48 pm IST
Facebook
Twitter
WhatsAppTelegram

 

മുംബൈ: ഏഷ്യാകപ്പ് ഉറപ്പായതു മുതൽ തുടങ്ങിയ നാടകം അവസാനിപ്പിക്കാതെ പാകിസ്താൻ. ഒക്ടോബർ-നവംബർ മാസങ്ങളായി ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാതിരിക്കാൻ തുടരെ തുടരെ ഓരോ കാരണങ്ങൾ കുത്തിപ്പൊക്കി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന പാകിസതാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഐ.സി.സിയും ബി.സി.സി.ഐയും രംഗത്തെത്തി.
മത്സരം ക്രമം പ്രഖ്യാപിക്കാൻ വൈകുന്നത് പാകിസ്താൻ ബോർഡ് കാരണമെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് തന്നെ ബിസിസിഐ സമർപ്പിച്ച കരട് മത്സരക്രമം ടീമുകളുടെ പരിഗണക്കായി അതത് ക്രിക്കറ്റ് ബോർഡുകൾക്ക് ഐസിസി അയച്ചു കൊടുത്തിരുന്നു. വേദികളും മത്സരക്രമവും സംബന്ധിച്ച് മറ്റ് ടീമുകളൊന്നും എതിർപ്പറിയിച്ചില്ലെങ്കിലും പാക്കിസ്താൻ ക്രിക്കറ്റ് ബോർഡ് എതിർപ്പുമായി രംഗത്തെത്തിയതാണ് ഔദ്യോഗികമായി ലോകകപ്പ് മത്സരക്രമം പുറത്തിറക്കാനാവാത്ത സാഹചര്യമുണ്ടാക്കിയത്.

സ്പിന്നിനെ തുണയ്‌ക്കുന്ന ചെന്നൈ പിച്ചിൽ നിന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരം മാറ്റണമെന്നതാണ് ആദ്യത്തെ ആവശ്യം. ബെഗളുരുവിലേക്ക് മത്സരം മാറ്റണം. ഓസ്‌ട്രേലിയ്‌ക്കെതിരെ ഇവിടെ നടക്കുന്ന മത്സരം ചെന്നൈയിലേക്കു മാറ്റണമെന്നും ആവശ്യമുണ്ട്. ചെന്നൈയിലെ സ്പിൻ പിച്ചിൽ അഫ്ഗാൻ സ്പിന്നർമാരായ റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുജീബ് ഉർ റഹ്മാൻ എന്നിവരെ നേരിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന വിലയിരുത്തലിലാണ് വേദിമാറ്റം പാക് ബോർഡ് ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം ബിസിസിഐ തള്ളിക്കളയുകയും ഇപ്പോൾ ഐസിസിയുടെ മദ്ധ്യസ്ഥശ്രമത്തിൽ ചർച്ച നടക്കുകയുമാണ്.

ഇന്ത്യയുമായി അഹമ്മദാബിൽ കളിക്കുന്നതിനും പാകിസ്താൻ തടസമുന്നയിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ അഹമ്മദാബാദിൽ കളിക്കാനാവില്ലെന്നായിരുന്നു പിസിബിയുടെ നിലപാട്. വേദികൾ സംബന്ധിച്ച് പാകിസ്താൻ ഓരോ തവണയും ഓരോ തടസമുന്നയിക്കുന്നതാണ് മത്സരക്രമം ഔദ്യോഗികമായി പുറത്തിറക്കാൻ തടസമാകുന്നതെന്ന് ബിസിസിഐ പ്രതിനിധി ഇൻസൈഡ് സ്‌പോർട്ടിനോട് പറഞ്ഞു.അതേസമയം അടുത്തയാഴ്ചയോടെ മത്സരം ക്രമം പുറത്തിറക്കിയേക്കും.

Tags: pcbWORLD CUPSchedule
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

Latest News

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies