ഫോൺ സ്വിച്ച് ഓഫ്; നിഖിൽ തോമസും ഒളിവിൽ; പോലീസിന്റെ ഭാഗത്തെ ജാഗ്രത കുറവെന്ന് വിമർശനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫോൺ സ്വിച്ച് ഓഫ്; നിഖിൽ തോമസും ഒളിവിൽ; പോലീസിന്റെ ഭാഗത്തെ ജാഗ്രത കുറവെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 10:15 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതി എസ്എഫ്‌ഐ കായംകുളം ഏരിയ കമ്മിറ്റി മുൻ സെക്രട്ടറി നിഖിൽ തോമസ് ഒളിവിൽ. അന്വേഷണത്തിനായി എട്ടംഗ സംഘത്തെ നിയോഗിച്ചെങ്കിലും നിഖിലിനെ കുറിച്ച് പോലീസിന് യാതോരു വിവരവും ലഭിച്ചിട്ടില്ല. നിഖിലിന്റെ ഒളിത്താവളത്തിനായി പോലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്.

തിങ്കളാഴ്ച ഉച്ച മുതൽ നിഖിലിന്റെ ഫോൺ സ്വിച്ച് ഓഫാണ്. തിരുവനന്തപുരമാണ് അവസാന ഫോൺ ലൊക്കേഷനായി കാണിക്കുന്നത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടും. തിങ്കളാഴ്ച ഉച്ചയ്‌ക്ക് ശേഷം മകൻ വീട്ടിലെത്തിയിട്ടില്ലെന്ന് നിഖിലിന്റെ പിതാവും അറിയിച്ചിരുന്നു.

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കലിംഗ സർവകലാശാലയിൽ കായംകുളത്തെ പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വൈസ് ചാൻസലറുടെ മൊഴി കഴിഞ്ഞ ദിവസം ഇവർ രേഖപ്പെടുത്തിയിരുന്നു. 2017-20 കാലഘട്ടത്തിൽ ഇങ്ങനെയൊരു വിദ്യാർത്ഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചിരുന്നു. കേരള സർവകലാശാലയിൽ സമർപ്പിച്ചത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് ഇതിൽ നിന്ന് വ്യക്തമായിരുന്നു. കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിഖിൽ എവിടെ നിന്നാണ് നിർമ്മിച്ചതെന്നും ആരാണ് സഹായിച്ചതെന്നതടക്കമുള്ള തലത്തിലേക്ക് അന്വേഷണം പുരോഗമിക്കേണ്ടതുണ്ട്.

കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ആൾമാറാട്ടത്തിന് ശ്രമിച്ച കേസിലെ പ്രതിയായ എസ്എഫ്‌ഐ നേതാവ് വിശാഖിനെയും മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതിയും എസ്എഫ്‌ഐ നേതാവുമായ കെ. വിദ്യയെയും കണ്ടെത്താൻ കഴിയാത്തതിൽ കടുത്ത വിമർശനം നേരിടുന്നതിനിടെയിലാണ് നിഖിൽ തോമസും ഒളിവിൽ പോയത്. പോലീസിന്റെ ഭാഗത്തെ ജാഗ്രത കുറവാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന വിമർശനം.

 

Tags: PoliceNikhil Thomas
ShareTweetSendShare

More News from this section

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies