ചണ്ഡിഗഡ്; പാകിസ്താനിൽ നിന്ന് ലഹരിയുമായെത്തിയ ഡ്രോൺ വെടിവച്ചിട്ട് ബി.എസ്.എഫ്. പഞ്ചാബിലെ ഫസിലിക്കയിലെ അബോഹർ ബോർഡറിലാണ് ലഹരിക്കടത്ത് ഇന്ത്യസേന പിടികൂടിയത്. ഇന്ന് രാവിലെയാണ് ഡ്രോൺ പിടികൂടിയതെന്ന് ബി.എസ്.എഫ് അധികൃതർ വ്യക്തമാക്കിയത്. രാസ ലഹരിയുമായെത്തിയ ഡ്രോൺ അതിർത്തി കടക്കാൻ ശ്രമിക്കുമ്പോഴാണ് വെടിവച്ചിട്ടത്.
2 കിലോ തൂക്കമുള്ള രണ്ടുപാക്കറ്റുകൾ ഒരു നീല ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. പാക്കറ്റിൽ ഹെറോയിനാണെന്ന് സേന വ്യക്തമാക്കി. ഈ അടുത്ത് രണ്ടാംതവണയാണ് പാകിസ്താന്റെ ലഹരിക്കടത്ത് സേന പരാജയപ്പെടുത്തുന്നത്.
ബുധനാഴ്ച രാത്രി രാജസ്ഥാനിലും സമാന സംഭവമുണ്ടായി. രാജസ്ഥാനിലെ ഘർസാന മേഖലയിൽ ഒരു ഡ്രോണിനെ ബി.എസ്.എഫ് വെടിവച്ചിട്ടിരുന്നു. രണ്ടുകിലോ തൂക്കം വരുന്ന രണ്ടു പാക്കറ്റുകളും ഇതിൽ നിന്ന് കണ്ടെത്തിയിരുന്നു. രണ്ടു പാക്കറ്റിലും ഹെറോയിൻ ആയിരുന്നു.
Comments