കഠിനാദ്ധ്വാനം ചെയ്യാൻ ഗർഭിണികളെ നിർബന്ധിക്കാനാവില്ല; പ്രസവാവധി മൗലികാവകാശം: ഹിമാചൽ ഹൈക്കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കഠിനാദ്ധ്വാനം ചെയ്യാൻ ഗർഭിണികളെ നിർബന്ധിക്കാനാവില്ല; പ്രസവാവധി മൗലികാവകാശം: ഹിമാചൽ ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 03:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രസവാവധി മൗലികാവകാശമാണെന്ന് സുപ്രധാനവിധിയുമായി ഹിമാചൽ പ്രദേശ് ഹൈക്കോടതി. മാതൃത്വത്തിന്റെ അന്തസ്സ് സംരക്ഷിക്കുക, അമ്മയ്‌ക്കും കുഞ്ഞിനും പൂർണ്ണവും ആരോഗ്യകരവുമായ സംരക്ഷണവും ഉറപ്പാക്കുക എന്നിവ പ്രസവാവധിയുടെ ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചു.

പ്രസവാവധി അനുവദിക്കാതിരിക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണ്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 29, 39 (ഡി) എന്നിവയുടെ ലംഘനമാണിത്. സ്ത്രീകൾക്കും മാതൃത്വത്തിനും നവജാത ശിശുവിനും സാമൂഹിക നീതി കൈവരിക്കുന്നതിനാണ് പ്രസവാവധി ലഭ്യമാക്കുന്നത്. ഈ ഘട്ടത്തിൽ അമ്മയ്‌ക്കും കുഞ്ഞിനും പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും ജസ്റ്റിസുമാരായ തർലോക് സിംഗ് ചൗഹാനും വീരേന്ദ്ര സിംഗും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചു.

സർക്കാർ സർവീസിൽ ദിവസവേതനത്തിന്
ജോലി ചെയ്തിരുന്ന സീതാദേവി എന്ന സ്ത്രീ സമർപ്പിച്ച് ഹർജിയിലാണ് കോടതി ഉത്തരവ്. 1996-ൽ, സീത ഗർഭിണിയാവുകയും മൂന്ന് മാസത്തെ പ്രസവാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു. പ്രസവാവധി കാരണം, 240 ദിവസത്തെ ഏറ്റവും കുറഞ്ഞ വാർഷിക ഹാജർ എന്ന നിബന്ധന പൂർത്തീകരിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് കേസിലാണ് ഹൈക്കോടതിയുടെ വിധിന്യായം.

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സ്വാഭാവിക പ്രതിഭാസമാണ് അമ്മയാകുക. ജോലി ചെയ്യുന്ന ഗർഭിണിയായ ഒരു സ്ത്രീ പരിഗണനയും അനുകമ്പയും അർഹിക്കുന്നു. ജോലിസ്ഥലത്ത് തന്റെ ചുമതലകൾ നിർവഹിക്കുന്നതിന് സ്ത്രീകൾ നേരിടേണ്ടിവരുന്ന ശാരീരിക ബുദ്ധിമുട്ടുകൾ തൊഴിലുടമ തിരിച്ചറിയണം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും സുരക്ഷയ്‌ക്കും ദോഷകരമാകുന്ന രീതിയിൽ കഠിനാധ്വാനം ചെയ്യാൻ സ്ത്രീകളെ നിർബന്ധിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

അന്തർദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആർട്ടിക്കിൾ 25(2) പ്രകാരം മാതാവിനും കുട്ടിക്കും പ്രത്യേക പരിചരണത്തിനും സഹായത്തിനും അർഹതയുണ്ട്. അവിവാഹിതരായ അമ്മമാർക്കും അവർക്ക് ജനിക്കുന്ന കുട്ടികൾക്കും ഒരേ സാമൂഹിക സംരക്ഷണത്തിന് അർഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags: himachalMaternity Leave
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies