കോഴിക്കോട്: ബീച്ചിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ക്വട്ടേഷൻ തലവനായ പന്നിയങ്കര സ്വദേശി നൈനൂക്കിനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ച ഇയാളുടെ കൂട്ടാളികളും പിടിയിലായി.
ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ പതിനാറുകാരന് നേരെയാണ് നൈനൂക്ക് ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ കയ്യിൽ കയറിപ്പിടിക്കുകയും തടയാൻ ശ്രമിച്ച സുഹൃത്തുക്കളെ കടലിൽ മുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. പരാതിപ്രകാരം അന്വേഷണത്തിനായി പന്നിയങ്കരയിലെത്തിയ ടൗൺ പോലീസിന് നേരെയും നൈനൂക്ക് അതിക്രമം നടത്തി.
വീടിന്റെ വാതിൽ തുറക്കാതെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് രക്ഷപ്പെടാനും നൈനൂക്ക് ശ്രമം നടത്തി. ഇതിനിടെ നൈനൂക്കിന്റെ കൂട്ടാളികൾ ചേർന്ന് പോലീസിനെ മർദിക്കുകയും വാഹനം അടിച്ചു തകർക്കുകയും ചെയ്തു. നൈനൂക്കിന്റെ കൂട്ടാളികളായ നിഷാദ്, സാജർ , ജാസിം എന്നിവരേയും പോലീസ് പിടികൂടി.
Comments