മഴകാരണം ട്വന്റി20യാക്കി, തോൽവിയുടെ പടിവാതിലെത്തിയിട്ടും പൊരുതി കയറി; താരസമ്പന്നമായ ഇംഗ്ലണ്ടിനെ മടയിൽ പോയി തകർത്ത് ഇന്ത്യ ചാമ്പ്യൻസ്‌ട്രോഫി നേടിയിട്ട് 10 കൊല്ലം
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മഴകാരണം ട്വന്റി20യാക്കി, തോൽവിയുടെ പടിവാതിലെത്തിയിട്ടും പൊരുതി കയറി; താരസമ്പന്നമായ ഇംഗ്ലണ്ടിനെ മടയിൽ പോയി തകർത്ത് ഇന്ത്യ ചാമ്പ്യൻസ്‌ട്രോഫി നേടിയിട്ട് 10 കൊല്ലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 03:02 pm IST
Facebook
Twitter
WhatsAppTelegram

ഇന്നേക്ക് ഇന്ത്യയൊരു ഐ.സി.സി കിരീടം സ്വന്തമാക്കിയിട്ട് 10 വർഷം തികയുന്നു. ബിർമിംഗാമിൽ ധോണിയുടെ ക്യാപ്റ്റൻ സിയിൽ ഇന്ത്യ കപ്പുയർത്തുമ്പോൾ ടീമിലുണ്ടായിരുന്നവരിൽ പലരും ഇന്ന് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ മാത്രം ഒതുങ്ങിപ്പോയി. നായകൻ ധോണി ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ഇപ്പോഴും നായകനായി തുടരുന്നുണ്ടെങ്കിലും അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞിട്ട് വർഷങ്ങളായി. 2013ലെ വിജയം ഇന്ത്യ ചരിത്രതാളുകളിൽ തങ്കലിപികളിൽ ഏഴുതി ചേർത്തു. ഇതിന് ശേഷം ഐ.സി.സി ടുർണമെന്റുകളിലെ കലാശ പോരാട്ടങ്ങളിൽ ഇന്ത്യയ്‌ക്ക് എപ്പോഴും കാലിടറി. അതിന് ഇപ്പോഴും മാറ്റമില്ല.

താരസമ്പന്നമായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്ക് ബാറ്റ് ചെയ്യാനായിരുന്നു വിധി. കോരിച്ചൊരിയുന്ന മഴകാരണം ഏകദിനമായിരുന്ന മത്സരം 20 ഓവറാക്കി ചുരുക്കേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തകർച്ചയോടെയാണ് മത്സരം ആരംഭിച്ചത്. ധോണിയും രോഹിത്തുമടക്കമുള്ള ആറുപേർ രണ്ടക്കം കാണാതെ കൂടാരം കയറി. 65 റൺസിൽ 5 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ കരകയറ്റിയത് 43 റൺസെടുത്ത കോലിയുടെയും 33 റൺസെടുത്ത ജഡേജയുടെയും 31 റൺെസെടുത്ത ധവാന്റെയും പ്രകടനമായിരുന്നു. ഇംഗ്ലണ്ടിന് നൽകിയതാകട്ടെ 120 പന്തിൽ 130 എന്ന താരതമ്യേന കുഞ്ഞൻ വിജയലക്ഷ്യം. ആരാധകരടക്കം തോൽവി ഉറപ്പിച്ച നിമിഷം.

പക്ഷേ അങ്ങനെയൊന്നും വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ധോണി ഇറങ്ങിയത് ഉറച്ച തീരുമാനവുമായിട്ടായിരുന്നു. ഇംഗ്ലണ്ടിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. സ്‌കോർ ബോർഡിൽ മൂന്ന് റൺസാകുമ്പോൾ ക്യാപ്റ്റൻ അലിസ്റ്റർ കുക്കിനെ അശ്വിൻ പുറത്താക്കിയിരുന്നു. ട്രോട്ടും, ബെല്ലും അടക്കമുള്ളവർ പെട്ടെന്ന് കൂടാരം കേറിയെങ്കിലും മോർഗനും ബെപ്പാരയും ഇന്ത്യയ്‌ക്ക് ഭീഷണിയായി കൂട്ടുകെട്ടു പടുത്തുയർത്തി. ഏതുവിധേനയും കൂട്ടുകെട്ട് പൊളിക്കാൻ ധോണി 18ാം ഓവറിൽ കൊണ്ടുവന്നതാകട്ടെ ആദ്യ ഓവറുകളിൽ തല്ലുവാങ്ങിയ ഇഷാന്ത് ശർമ്മയെ. കമേന്റർമാരടക്കം നീക്കത്തെ വിമർശിച്ചു. എന്നാൽ കളത്തിൽ മറ്റൊന്നായിരുന്നു സംഭവിച്ചത്.

അടുത്തടുത്ത പന്തുകളിൽ ഇരുവരെയും അശ്വിന്റെ കൈകളിലെത്തിച്ച് ക്യാപ്റ്റന്റെ നീക്കത്തിന് ഇഷാന്ത് നൂറു ശതമാനവും നീതി പുലർത്തി. അടുത്ത ഓവറിൽ ജഡേജ അപകടകാരിയായ ബട്‌ലറെ പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നു. അവസാന ഓവറിൽ  14 റൺസ് വേണ്ടപ്പോൾ ധോണി പന്തേൽപ്പിച്ചത് അശ്വിനെ 9 റൺസ് മാത്രം വിട്ടുനൽകി ഇന്ത്യയ്‌ക്ക് വിജയവും കിരീടവും സമ്മാനിക്കുന്ന പ്രകടനവുമായിരുന്നു അശ്വിന്റെ വിരലിൽ നിന്നുണ്ടായത്. രവീന്ദ്ര ജഡേജ കളിയിലെ മികച്ച താരമായപ്പോൾ ധവാൻ ടൂർണമെന്റിലെ താരമായി.വിജയത്തോടെ ഐസിസിയുടെ മൂന്ന് ട്രോഫികളും സ്വന്തമാക്കുന്ന ക്യാപ്റ്റനുമായി ധോണി.

 

 

 

Tags: trophyIndiawonchampions
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies