കുപ്‌വാര: പാകിസ്താനിൽ നിന്നും നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം. കശ്മീരിലെ മച്ഛൽ സെക്ടറിലുള്ള കല വനമേഖല വഴിയാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. നാല് ഭീകരരെയും സൈന്യം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി.
കഴിഞ്ഞ വ്യാഴാഴ്ച രണ്ട് ലഷ്‌കർ-ഇ-തൊയ്ബാ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജമ്മുകശ്മീരിലെ ബിജ്‌ബേറയിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പണവും കണ്ടെടുത്തിരുന്നു.















