വിശ്വാസികൾക്കും സഞ്ചാരികൾക്കും ഏറെ പ്രിയം; വാരണാസിയുടെ മണ്ണിലെത്താൻ വിചാരിക്കുന്നതിലും കുറഞ്ഞ നിരക്ക്!! സുവർണാവസരമൊരുക്കി ഇന്ത്യൻ റെയിൽവേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശ്വാസികൾക്കും സഞ്ചാരികൾക്കും ഏറെ പ്രിയം; വാരണാസിയുടെ മണ്ണിലെത്താൻ വിചാരിക്കുന്നതിലും കുറഞ്ഞ നിരക്ക്!! സുവർണാവസരമൊരുക്കി ഇന്ത്യൻ റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 03:50 pm IST
Facebook
Twitter
WhatsAppTelegram

വിശ്വാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഇഷ്ടപ്പെട്ട സ്ഥലമാണ് കാശി. പലരും പോകാൻ കൊതിക്കുന്ന പുണ്യഭൂമി. വിശ്വാസത്തിന്റെയും ഭക്തിയുടെയും മണ്ണിലേക്ക് കുറഞ്ഞ ചെലവിലൊരു യാത്ര പോയാലോ? അതും ട്രെയിനിൽ…വിമാനത്തിലുള്ള യാത്രയോ വമ്പൻ ഹോട്ടലിലെ താമസമോ ആഗ്രഹിക്കാതെ വളരെ ചെറിയ ചെലവിൽ കാശിയ്‌ക്ക് പോയി വരാൻ ഇന്ത്യൻ റെയിൽവേ സുവർണാവസരം ഒരുക്കുന്നു. വെറും 940 രൂപയ്‌ക്ക് പോകാവുന്നതാണ്! കേരളത്തിൽ നിന്നും വാരണാസി വഴി പോകുന്ന ഏക ഡയറക്ട് ട്രെയിനായ എറണാകുളം-പാട്‌ന സൂപ്പർഫാസ്റ്റ് എക്‌സ്പ്രസാണ് ഇതിന് അവസരമൊരുക്കുന്നത്.

എറണാകുളത്ത് നിന്ന് യാത്ര ആരംഭിച്ച് 28 സ്റ്റേഷനുകളിൽ നിർത്തി 2,821 കിലോമീറ്റർ സഞ്ചരിച്ച് നാലാമത്തെ ദിവസമാണ് ട്രെയിൻ വാരണാസി ജംഗ്ഷനിലെത്തി ചേരുന്നത്. എല്ലാ ശനിയാഴ്ചയും എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി 11.55-ന് പുറപ്പെടുന്ന ട്രെയിൻ 49 മണിക്കൂർ 50 മിനിറ്റ് സമയം സഞ്ചരിച്ച് ചൊവ്വാഴ്ച പുലർച്ചെ 1.45-ന് വാരണാസിയിലെത്തും.

കേരളത്തിൽ നാല് സ്റ്റോപ്പുകളാണുള്ളത്. എറണാകുളം ജംഗ്ഷനിൽ ശനിയാഴ്ച രാത്രി 11.55, ആലുവയിൽ ഞായറാഴ്ച പുലർച്ചെ 12.23, തൃശൂർ പുലർച്ചെ 1.47 , പാലക്കാട് പുലർച്ചെ 3.07 എന്നിങ്ങനെയാണ് സമയം. തുടർന്ന് തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ലക്ഷ്യസ്ഥാനമായ പാട്‌നയിൽ നാലാം ദിനം പുലർച്ചെ 6.25-നാണ് എത്തിച്ചേരുക. തിരികെ എല്ലാ ചൊവ്വാഴ്ചയും വാരണാസിയിൽ നിന്നും ട്രെയിൻ കേരളത്തിലേക്ക് യാത്ര തിരിക്കുന്നു. തുടർന്ന് വ്യാഴാഴ്ച രാത്രി 9.40-ന് എറണാകുളം ജംഗ്ഷനിലെത്തും.

സ്ലീപ്പർ, എസി ത്രീ ടയർ, എസി 2 ടയർ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ക്ലാസുകളാണ് ലഭിക്കുക. സ്ലീപ്പർ കേച്ചിൽ 940 രൂപ, എസി ത്രീ ടയറിൽ 2,420 രൂപ, എസി ടു ടയറിൽ 3,535 രൂപ എന്നിങ്ങനെയാണ് ട്രെയിൻ ടിക്കറ്റ് നിരക്ക്.

കാശി വിശ്വനാഥ ക്ഷേത്രം, മണികർണിക ഘട്ട്, ഗംഗയിലൂടെയുള്ള ബോട്ടിംഗ്, അസി ഘട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ബനറാസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ബിന്ദു മാധവ ക്ഷേത്രം, കൊറിയൻ ക്ഷേത്രം, പിങ്ക് ബുദ്ധ ക്ഷേത്രം, നന്ദേശ്വർ ക്ഷേത്രം തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ സഞ്ചാരികൾക്ക് സന്ദർശിക്കാവുന്നതാണ്.

Tags: indian railwayVaranasikasi
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies