ന്യൂഡൽഹി: ഇന്ത്യ- യുഎസ് ബന്ധം നിർണായകമാണെന്നും ആഗോള സഹകരണം ശക്തിപ്പെടുത്താൻ കെൽപ്പുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമൂഹങ്ങളെ സമ്പന്നമാക്കുക മാത്രമല്ല, ആഗോള സഹകരണത്തിനുള്ള സാധ്യതകൾ നിലനിർത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടാം തവണയാണ് യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നത്. ഇന്ത്യയും യുഎസും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനം ഇനിയും തുടരുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
‘രണ്ട് തവണ യുഎസ് കോൺഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ സാധിച്ചത് അസാധാരണമായ അംഗീകാരമാണ്. ഈ ബഹുമതിയ്ക്ക് ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് വേണ്ടി എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments