തിരുവനന്തപുരം: തലസ്ഥാനത്ത് പെൺകുട്ടിയ്ക്ക് ക്രൂരപീഡനം. ലൈംഗീക പീഡനത്തെതുടർന്ന് പെൺകുട്ടി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയായിരുന്നു. കഴക്കൂട്ടത്താണ് സംഭവം നടന്നത്. സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ അറസ്റ്റിൽ.
അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് പെൺകുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുകയും ഗോഡൗണിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. മറ്റൊരു സുഹൃത്തുമായി ഹോട്ടലിൽ ആഹാരം കഴിക്കാൻ പോയതിൽ പ്രകോപിതനായാണ് കിരൺ പെൺകുട്ടിയെ മർദ്ദനത്തിനും പീഡനത്തിനും ഇരയാക്കിയത്.
Comments