തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ തലസ്ഥാനത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ദേശീയ അദ്ധ്യക്ഷനെ പ്രകാശ് ജാവദേക്കർ, കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, വി വി രാജേഷ്, പൊൻ രാധാകൃഷ്ണൻ, ജെ ആർ പദ്മകുമാർ , അഡ്വ. എസ് സുരേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. നരേന്ദ്രമോദി സർക്കാരിന്റെ ഒമ്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ബിജെപി തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലം നടത്തുന്ന വിശാൽ ജനസഭയിൽ പങ്കെടുക്കുന്നതിനാണ് ജഗത് പ്രകാശ് നദ്ദ എത്തിയത്. ബൂത്ത് പ്രസിഡന്റ് ഇൻചാർജ് ഉപരി പ്രവർത്തകരാണ് വിശാൽ ജനസഭയിൽ പങ്കെടുക്കുന്നത്.
ജെപി നദ്ദ കണ്ണമ്മൂല ചട്ടമ്പിസ്വാമി സ്മാരക പഠന ഗവേഷണ കേന്ദ്രം സന്ദർശിച്ചു. തുടർന്ന് ചട്ടമ്പിസ്വാമി ക്ഷേത്രത്തിൽ ദർശനവും നടത്തി. ശേഷം സമുദായാചാര്യൻ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. ഇതിന് ശേഷം കവടിയാർ ഉദയ് പാലസിൽ നടക്കുന്ന തിരുവനന്തപുരം പാർലമെന്റ് മണ്ഡലം വിശാൽജനസഭ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
Comments