ദുബായ്: സൗദിയിൽ വാഹനപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഖത്തറിൽ നിന്ന് ബലിപെരുന്നാൾ അവധി ആഘോഷിക്കാൻ ബഹ്റൈനിലേയ്ക്ക് പോയ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സൗദിയിൽ നിന്ന് വാഹനം നിയന്ത്രണം വിട്ട് റോഡിലെ മണൽത്തിട്ടയിലേയ്ക്ക് മറിഞ്ഞാണ് അപകടം. മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാർ അർജുൻ, കോട്ടയം മണ്ണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മനോജ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഗസ്റ്റിനെ ഹുഫൂഫിലെ അൽമന ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സംഭവിച്ചത്. മനോജിന്റെ മൃതദേഹം കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments