ഷൂട്ടിങ്ങുകൾക്ക് അസിനൊപ്പം അമ്മയ്ക്ക് പകരം വന്നിരുന്നത് പിതാവ് ; 'തീരുമാനമെടുത്തത് അച്ഛൻ; അന്ന് സൂര്യയുടെ ആ​ഗ്രഹം നടന്നില്ല; അസിൻ അഭിനയം നിർത്താനുള്ള കാരണം' വെളിപ്പെടുത്തുന്നു
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഷൂട്ടിങ്ങുകൾക്ക് അസിനൊപ്പം അമ്മയ്‌ക്ക് പകരം വന്നിരുന്നത് പിതാവ് ; ‘തീരുമാനമെടുത്തത് അച്ഛൻ; അന്ന് സൂര്യയുടെ ആ​ഗ്രഹം നടന്നില്ല; അസിൻ അഭിനയം നിർത്താനുള്ള കാരണം’ വെളിപ്പെടുത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 09:41 pm IST
Facebook
Twitter
WhatsAppTelegram

ഗജിനി എന്ന തമിഴ് ചിത്രത്തിലെ കൽപന എന്ന ഒറ്റക്കഥാപാത്രത്തിലൂടെ ദക്ഷിണേന്ത്യയുടെ മുഴുവൻ ഹൃദയം കവർന്ന നടിയാണ് അസിൻ. തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കടന്നതോടെ അസിൻ തിരക്കേറിയ നായിക നടിയായി. ​ പിന്നീട് ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെട്ടതോടെ അസിന്റെ ജനപ്രീതി പതിന്മടങ്ങായി വർധിച്ചു. മലയാളിയായ താരം നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. എന്നാൽ 2016ൽ വിവാഹം നടന്നതിന് പിന്നാലെ അഭിനയത്തോട് വിട പറയുകയായിരുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോ പോലും പങ്കുവെക്കാറില്ല. ഭർത്താവിനും മകൾക്കുമൊപ്പമുള്ള സ്വകാര്യ ജീവിതത്തിനാണ് അസിൻ ഇന്ന് പ്രാധാന്യം നൽകുന്നത്. എന്നാൽ പിന്നീട് സമൂഹമാദ്ധ്യമത്തിൽ താരമെത്തി. നിലവിൽ ഭർത്താവ് രാഹുലിനൊപ്പം വേനലവധിക്കാലം ആഘോഷിക്കുകയാണെന്ന് അസിൻ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോഴിതാ അസിനെക്കുറിച്ച് തമിഴ് സിനിമാ രം​ഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സാധാരണയായി നടിമാർക്കൊപ്പം അമ്മയാണ് സെറ്റിൽ ഒപ്പം വരാറെങ്കിൽ അസിനൊപ്പം നടിയുടെ പിതാവാണ് വന്നിരുന്നതെന്ന് ഇദ്ദേഹം പറയുന്നു. അസിന്റെ സിനിമകളുടെ കഥ കേട്ടിരുന്നത് അച്ഛനാണെന്നും സില്ലിനൊരു കാതൽ എന്ന സിനിമയിൽ ഭൂമിക ചെയ്ത വേഷം അസിൻ നിരസിച്ചതിനെക്കുറിച്ചും ചെയ്യാറു ബാലു വെളിപ്പെടുത്തി. സൂര്യയാണ് അസിനെ നായികയായി നിർദ്ദേശിച്ചത്. എന്നാൽ ജ്യോതികയുടെ കഥാപാത്രമാണെങ്കിൽ എന്റെ മകൾ ചെയ്യാം. സെക്കന്റ് ഹീറോയിനായ ഈ കഥാപാത്രം വേണ്ടെന്ന് അസിന്റെ പിതാവ് പറയുകയായിരുന്നു. ഈ തീരുമാനത്തിൽ സൂര്യ നിരാശനായി. തുടർന്ന് അസിന് പകരമാണ് ഭൂമിക സിനിമയിലെത്തുന്നത്. പിന്നീട് സിനിമ ഇറങ്ങിയ ശേഷം ഈ കഥാപാത്രം നഷ്ടപ്പെട്ടല്ലോ എന്നോർത്ത് അസിൻ വിഷമിച്ചതായും ഇദ്ദേഹം പറഞ്ഞു.

ഇതുകൂടാതെ ബില്ല എന്ന സിനിമയിൽ അജിത്ത് അസിനെ നായികയാക്കാൻ നിർദ്ദേശിച്ചിരുന്നു. അസിന്റെ ഫോട്ടോ ഷൂട്ടുകൾ നടത്തി. ഇതിൽ പ്രധാനപ്പെട്ട ഒരു ഫോട്ടോഷൂട്ടിൽ ബിക്കിനി ധരിക്കേണ്ടിയിരുന്നു. എന്നാൽ അത് പറ്റില്ലെന്ന് അസിന്റെ പിതാവ് പറയുകയും അങ്ങനെയാണ് ആ സിനിമ നയൻതാരയ്‌ക്ക് ലഭിക്കുന്നതെന്നും ബാലു ഓർത്തു.

അന്ന് ഒരു സിനിമയിലും ശരീരപ്രദർശനത്തിന് അസിൻ തയ്യറായിരുന്നില്ല. മറ്റ് നടികളെ പോലെ അസിൻ കഷ്ടപ്പെട്ട് അവസരങ്ങൾ തേടി വന്ന ആളല്ല. ധനിക കുടുംബത്തിലായതിനാൽ പണത്തിന് വലിയ പ്രാധാന്യം ഇല്ലായിരുന്നു. വേണമെങ്കിൽ പത്ത് കമ്പനി അവർക്ക് നടത്താം. ഭർത്താവും ധനികനാണ്. വിവാഹശേഷം എന്തിനാണ് ഇനി അഭിനയിക്കുന്നതെന്ന് അസിന് തോന്നിയിരിക്കാം എന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.

മൈക്രോമാക്‌സിന്റെ സഹസ്ഥാപകനായ രാഹുലുമായി 2016ലായിരുന്നു അസിന്റെ വിവാഹം. 2017ൽ അരിൻ എന്ന മകളും അവർക്കുണ്ടായി. സിനിമാ രം​ഗം പൂർണമായും വിടുകയാണെന്ന് പറ‍ഞ്ഞ അസിനെ പിന്നീട് സിനിമാതാരങ്ങളുടെ ആഘോഷങ്ങളിലോ മറ്റോ കണ്ടിട്ടില്ല. പാപ്പരാസികളുടെ ശ്രദ്ധയിൽ പെടാതിരിക്കാനും ശ്രദ്ധിക്കുന്നു. ഒടുവിലായി അഭിനയിച്ച ഓൾ ഈസ് വെൽ എന്ന ചിത്രം 2015ലായിരുന്നു പുറത്തിറങ്ങിയത്.

Tags: SuryaactressSUBAsin
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies