ആളുമാറിയെന്ന് അറിഞ്ഞത് സംസ്‌കരിക്കുന്നതിന് തൊട്ടുമുൻപ്; മൃതദേഹം മാറി നൽകിയ സംഭവത്തിൽ താത്കാലിക്കാരുടെ പണിപോയി; തടിയൂരി കടയ്ക്കൽ ഗവ. താലൂക്ക് ആശുപത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആളുമാറിയെന്ന് അറിഞ്ഞത് സംസ്‌കരിക്കുന്നതിന് തൊട്ടുമുൻപ്; മൃതദേഹം മാറി നൽകിയ സംഭവത്തിൽ താത്കാലിക്കാരുടെ പണിപോയി; തടിയൂരി കടയ്‌ക്കൽ ഗവ. താലൂക്ക് ആശുപത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 12:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മൃതദേഹം മാറി നൽകിയ സംഭവത്തിൽ താത്കാലിക ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത് തടിയൂരി കടയ്‌ക്കൽ ഗവ. താലൂക്ക് ആശുപത്രി. കഴിഞ്ഞ ദിവസം മരിച്ച കിഴക്കുംഭാഗം അമ്പിളി നിവാസിൽ വാമദേവന്റെ (67) മൃതദേഹമാണ് അധികൃതർ മാറിനൽകിയത്. വാമദേവന്റെ മൃതദേഹത്തിനു പകരം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പാങ്ങലുകാട് ശോഭ വിലാസത്തിൽ രാജേന്ദ്രന്റെ (70) മൃതദേഹം നൽകുകയായിരുന്നു. വലിയ വീഴ്ചയുണ്ടായിട്ടും അന്വേഷണം നടത്താതെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

താത്കാലിക ജീവനക്കാരായ നഴ്‌സ് ഉമ, അറ്റൻഡർ രഞ്ജിത എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച വാമദേവന്റെ മൃതദേഹം ഇന്നലെ രാവിലെ സംസ്‌കരിക്കുന്നതിന് വേണ്ടിയാണ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചത്. രാവിലെ 10.30ന് മൃതദേഹം കൊണ്ടു പോകാൻ ബന്ധുക്കൾ എത്തി. ബന്ധുക്കളെ കാണിച്ച ശേഷമാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വയ്യാനം വാച്ചീക്കോണത്തുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടു പോയി. സംസ്‌കാര ചടങ്ങുകൾ തുടങ്ങും മുൻപ് ബന്ധുക്കളെ കാണിച്ചപ്പോഴാണ് വാമദേവന്റെ മൃതദേഹമല്ലെന്ന് അറിഞ്ഞത്. ഉടൻ ആംബുലൻസിൽ മൃതദേഹം താലൂക്ക് ആശുപത്രിയിൽ തിരികെ എത്തിച്ചു. പിന്നീട് വാമദേവന്റെ മൃതദേഹം ഏറ്റുവാങ്ങി കൊണ്ടുവന്നു സംസ്‌കാരം നടത്തി.

ഇതേ സമയം മാറി നൽകിയ പാങ്ങലുകാട് ശോഭ വിലാസത്തിൽ രാജേന്ദ്രന്റെ മൃതദേഹം ബന്ധുക്കൾ ഇന്ന് ഏറ്റുവാങ്ങും.രാജേന്ദ്രന്റെ മകൻ വിദേശത്ത് നിന്നു എത്തിയ ശേഷം സംസ്‌കരിക്കുന്നതിനു വേണ്ടിയാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചത്. മൃതദേഹം മാറിയത് വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് ഡോ.ധനുജ അന്വേഷണം നടത്തി. മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുമ്പോൾ നമ്പർ ഇടുകയാണ് ചെയ്യുന്നത്. നമ്പർ മാറിയതാണോയെന്നു സംശയിക്കുന്നു.

Tags: hospitalSuspendedstaff
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies