ലക്നൗ : അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ അറസ്റ്റിലായി .ഉത്തർപ്രദേശിലെ ഗോണ്ടയിൽ നിന്നും , ജമ്മു കശ്മീരിൽ നിന്നുമാണ് സദാം ഷെയ്ഖ് , റിസ്വാൻ ഖാൻ എന്നിവരെ എടിഎസ് പിടികൂടിയത് . എൻ ഐ എ യുടെ നിർദേശപ്രകാരമായിരുന്നു നടപടി . സോഷ്യൽ മീഡിയ വഴി ഇരുവരും ഇന്ത്യവിരുദ്ധ പ്രവർത്തനം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട് . അൽഖ്വയ്ദയെ കൂടാതെ മുജാഹിദീനുമായും , ഇസ്ലാമിക് സ്റ്റേറ്റുമായും ഇവർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് .
ബെംഗളൂരുവിലെ എൻ ഡി സി എന്ന കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ് സദാം . സോഷ്യൽ മീഡിയയിൽ നിരവധി ദേശവിരുദ്ധ പോസ്റ്റുകളും പങ്ക് വച്ചിട്ടുണ്ട് .തീവ്രവാദപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഇസ്ലാമിക് സ്റ്റേറ്റുമായും മറ്റും ഇയാൾ പങ്ക് വയ്‌ക്കാറുണ്ടായിരുന്നു.
ഒസാമ ബിൻ ലാദൻ , സാക്കിർ മൂസ , സമീർ ടൈഗർ , റിയാസ് നായിക്കു എന്നിവരാണ് തന്റെ ആരാധനാകഥാപാത്രങ്ങളെന്നും സദാം എടിഎസിനു മുന്നിൽ വെളിപ്പെടുത്തി.തീവ്രവാദ പ്രവർത്തനങ്ങളിലേയ്‌ക്ക് യുവാക്കളെ ആകർഷിക്കാൻ ഈ ഭീകരരുടെ വീഡിയോകളും അയച്ചു നൽകാറുണ്ടായിരുന്നു . മുസ്ലീം യുവാക്കൾക്ക് ആയുധ പരിശീലനം നൽകി ഇന്ത്യയ്ക്കെതിരെ പ്രത്യേക സൈന്യത്തെ സൃഷ്ടിക്കാനുള്ള നീക്കം നടത്തിയിരുന്നതായും ഇയാൾ വെളിപ്പെടുത്തി.
ജമ്മു കശ്മീരിലെ മിഡിൽ സ്കൂൾ ലാൻഡ് മാർക്കിൽ താമസിക്കുന്ന റിസ്വാൻ മുജാഹിദീനുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത് . മൂസ , തൻ ജിം തുടങ്ങിയ സംഘടനകൾ രൂപീകരിക്കാനുള്ള ശ്രമങ്ങളുമായാണ് റിസ്വാൻ പ്രവർത്തിച്ചിരുന്നത് .
Comments