വിട്ടുമാറാത്ത തലവേദനയുണ്ടോ? പരിഹാരം യോഗയിലുണ്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിട്ടുമാറാത്ത തലവേദനയുണ്ടോ? പരിഹാരം യോഗയിലുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 01:10 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് സാധാരണയായി പ്രായഭേദമന്യേ നേരിടുന്ന ബുദ്ധിമുട്ടാണ് തലവേദന അല്ലെങ്കിൽ മൈഗ്രേയ്ൻ. കൗമാരപ്രായക്കാർ ഉൾപ്പെടെ ഇന്ന് മൈഗ്രേയ്‌ന് ഇരയാണ്. ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റം, മാനസിക സമ്മർദ്ദം, പോഷകാഹാരക്കുറവ്, ഉറക്കക്കുറവ്, വ്യായാമക്കുറവ് തുടങ്ങിയവയെല്ലാം ഒരുപരിധി വരെ ഈ അവസ്ഥയ്‌ക്ക് കാരണമാണ്. മരുന്നിന് പിന്നാലെ പായുന്നതിന് മുൻപ് ഇതിന് യോഗയിൽ പരിഹാരമുണ്ട്.

ഒരു യോഗാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ യോഗ പരിശീലിക്കുന്നതോടെ ജീവിതശൈലിയിലും ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെയും വളരെയധികം വ്യത്യാസം പ്രകടമാകാറുണ്ട്. ഇതിനായി ഈ യോഗാസനങ്ങൾ ശീലിമാക്കുന്നത് ഗുണം ചെയ്യും.

പാദഹസ്താസന:-


മാറ്റിൽ നിവർന്ന് നിന്ന ശേഷം പാദങ്ങൾ മാറ്റിൽ ഉറപ്പിച്ച്, രണ്ട് കൈകൾ മുകളിലേക്ക് ഉയർത്ത് നന്നായി സ്‌ട്രെച്ച് ചെയ്ത ശേഷം കൈപ്പത്തികൾ നിലത്ത് തൊടുന്നതിനായി മുന്നോട്ട് കുനിയുക. സമയമെടുത്ത് സാവാധാനത്തിൽ വേണം കുനിയേണ്ടത്. കാലുകളുടെ പിൻവശത്തും പുറംഭാഗത്തും സ്‌ട്രെച്ച് അനുഭവപ്പെടുന്ന രീതിയിലാണ് കുനിയേണ്ടത്.

കഴുത്ത് അയവ് വരുത്തി തലഭാഗം തൂക്കി ഇടുന്ന രീതിയിൽ വെയ്‌ക്കണം. ഇത് തലയിലേക്കുള്ള രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നു. 10 മുതൽ 30 സെക്കൻഡ് വരെ ഇതേ അവസ്ഥയിൽ തുടരാവുന്നതാണ്.

സേതുബന്ധാസന:-

മാറ്റിൽ കിടന്ന ശേഷം കാലുമുട്ടുകൾ മടക്കി കാൽപാദം മാറ്റിൽ ശരീരത്തോട് ചേർത്ത് വെയ്‌ക്കുക. കാൽപാദം മാറ്റിൽ ഉറപ്പിച്ച ശേഷം രണ്ട് കൈകൾ കൊണ്ടും കണങ്കലിൽ പിടിക്കുക. അതിന് ശേഷം ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് ഇടുപ്പ് ഉയർത്തുക. അഞ്ച് മുതൽ 10 സെക്കന്റഡ് വരെ ഈ അവസ്ഥയിൽ തുടരാവുന്നതാണ്. അതിന് ശേഷം ശ്വാസം വിട്ടുകൊണ്ട് പൂർവ്വസ്ഥിതിയിലേക്ക് വരാവുന്നതാണ്. സേതുബന്ധാസനം പതിവായി ശീലിക്കുന്നത് വഴി രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാനും തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും സാധിക്കുന്നു. ഇതിലൂടെ മാനസിക-ശാരീരിക സമ്മർദ്ദം കുറയ്‌ക്കാനാകും.

പർവ്വാസന:-


ഈ യോഗാസനം പതിവായി പരശീലിക്കുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും അതിലൂടെ തലവേദനയ്‌ക്ക് ഒരു പരിധി വരെ ആശ്വാസത്തിനും കാരണമാകുന്നു.നല്ല ഉറക്കം ലഭിക്കുന്നതിനും പർവ്വാസനം സഹായിക്കുന്നു.

പ്രാണായാമം:-


നാഡീവ്യവസ്ഥയെ ശുദ്ധീകരിക്കാൻ ഏറെ സഹായകരമാണ് പ്രാണായാമം. കൂടാതെ ഏകാഗ്രത, ഓർമ്മശക്തി, മാനസികാരോഗ്യം എന്നിവ കൂട്ടാനും സഹായിക്കുന്നു. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കൂടുന്നത് തലവേദനയ്‌ക്ക് ആശ്വാസം നൽകുന്നു.

ശവാസനം:-


തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ശരിയായ ശരീര വിശ്രമം ആവശ്യമാണ്. മാനസിക-ശാരീരിക സമ്മർദ്ദം കുറയ്‌ക്കാനും ശരീരത്തെ കൂടുതൽ ഊർജ്ജസ്വലമാക്കാനും ഏറെ പ്രയോജനകരമാണ് ശവാസനം. മാനസിക സമ്മർദ്ദം മൂലം തലവേദന, ഉത്കണ്ഠ, വിഷാദം എന്നീ അവസ്ഥകളിലൂടെ കടന്നുപോകുന്നവർക്കും സഹായകരമാണ്.

മൈഗ്രേയ്ൻ അനുഭവിക്കുന്നവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സാരീതികൾ തുടരുന്നതിനൊപ്പം വിദഗ്ധനായ യോഗാപരിശീലകന്റെ സാന്നിദ്ധ്യത്തിൽ പരിശീലനം നേടാവുന്നതാണ്.

Tags: yogamigraine
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies