പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോകമാന്യ തിലക് ദേശീയ അവാർഡ്; ചടങ്ങിൽ മുഖ്യാതിഥിയായി ശരദ് പവാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോകമാന്യ തിലക് ദേശീയ അവാർഡ്; ചടങ്ങിൽ മുഖ്യാതിഥിയായി ശരദ് പവാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 08:27 pm IST
Facebook
Twitter
WhatsAppTelegram

പൂനെ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോകമാന്യ തിലക് ദേശീയ പുരസ്കാരം സമ്മാനിക്കുമെന്ന് തിലക് സ്മാരക മന്ദിർ ട്രസ്റ്റ്. മികച്ച നേതൃത്വത്തിനും പൗരന്മാരിൽ ദേശസ്‌നേഹം ഉണർത്തുന്നതിനുമുള്ള അംഗീകാരമായാണ് ആഗസ്റ്റ് 1-ന് പൂനെയിൽ വച്ച് ലോകമാന്യ തിലക് ദേശീയ അവാർഡ് പ്രധാനമന്ത്രിക്ക് നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിൽ എൻസിപി നേതാവ് ശരദ് പവാർ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും പൂനെ ആസ്ഥാനമായുള്ള ട്രസ്റ്റ് അറിയിച്ചു.

‘ലോകമാന്യ തിലകിന്റെ 103-ാം ചരമവാർഷികമായ ഓഗസ്റ്റ് 1-ന് തിലക് സ്മാരക മന്ദിർ ട്രസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോകമാന്യ തിലക് ദേശീയ അവാർഡ് സമ്മാനിക്കും. ചടങ്ങിൽ എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ മുഖ്യാതിഥിയാകും. വേദിയിൽ വച്ച് പ്രധാനമന്ത്രിക്ക് അവാർഡ് സമ്മാനിക്കും. ആത്മനിർഭർ ഭാരത് എന്ന ആശയത്തിന് കീഴിൽ ഇന്ത്യ പുരോഗതിയുടെ പടവുകൾ കയറി. പ്രധാനമന്ത്രി മോദി പൗരന്മാരിൽ ദേശസ്‌നേഹം ഉണർത്തി. ഇന്ത്യ ആഗോള ഭൂപടത്തിൽ ഇടംപിടിച്ചു’ എന്ന് ട്രസ്റ്റ് വൈസ് പ്രസിഡന്റ് രോഹിത് തിലക് പറഞ്ഞു.

മഹാരാഷ്‌ട്ര ഗവർണർ രമേഷ് ബായിസ്, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. മുൻ മുഖ്യമന്ത്രി സുശീൽകുമാർ ഷിൻഡെയും അതിഥിയായി എത്തും. ഹിന്ദ് സ്വരാജ് സംഘ് എന്നറിയപ്പെട്ടിരുന്ന ട്രസ്റ്റിന്റെ പ്രസിഡന്റ് ദീപക് തിലകാണ് അവാർഡ് സമ്മാനിക്കുക. ഇന്ദിരാഗാന്ധി, അടൽ ബിഹാരി വാജ്‌പേയി, മൻമോഹൻ സിംഗ് എന്നിവർക്കും ലോകമാന്യ തിലക് ദേശീയ പുരസ്കാരം നേരത്തെ ലഭിച്ചിട്ടുണ്ട്. എൻസിപി പിളർന്ന് അജിത് പവാർ അടക്കമുള്ള എംഎൽഎമാർ എൻഡിഎയിൽ ചേർന്ന് ആഴ്ചകൾ മാത്രം പിന്നിടുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ശരദ് പവാറും ഒരുമിച്ച് വേദി പങ്കിടുന്നു എന്ന വാർത്തയും പുറത്തു വരുന്നത്.

Tags: SHARAD PAWARpm modi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies