'അമിത് ഷായ്ക്ക് ഷാൾ അണിയിച്ചു; മുന്നണിയോഗത്തിൽ എംൽസിയോട് കയർത്ത് നിതീഷ്; പാർട്ടിയിൽ അതൃപ്തരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അമിത് ഷായ്‌ക്ക് ഷാൾ അണിയിച്ചു; മുന്നണിയോഗത്തിൽ എംൽസിയോട് കയർത്ത് നിതീഷ്; പാർട്ടിയിൽ അതൃപ്തരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 08:45 am IST
Facebook
Twitter
WhatsAppTelegram

പട്‌ന: മഹാസഖ്യ യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സഖ്യകക്ഷി എംഎൽഎമാരോടും എംഎൽസിമാരോടും കയർത്ത് സംസാരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം  പട്‌നയിൽ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു സംഭവം. സഖ്യകക്ഷി എംഎൽഎമാർ ബിജെപിയോട് മൃദുസമീപനം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നിതീഷ് രോഷാകുലനായത്. പിന്നാലെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു എന്നും  മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആർജെഡി എംഎൽസി സുനിൽ സിംഗ്, കോൺഗ്രസ് എംഎൽഎ അജിത് ശർമ്മ എന്നിവർക്കെതിരെയാണ് യോഗത്തിൽ നിതീഷ് പ്രധാനമായും ആരോപണങ്ങൾ നിരത്തിയത്. ഡൽഹിയിൽ നടന്ന സഹകരണ വകുപ്പ് പരിപാടിക്കിടെ വകുപ്പ് മന്ത്രിയായ അമിത് ഷായ്‌ക്ക് ഷാൾ അണിയിച്ചു എന്നതായിരുന്നു സുനിൽ സിംഗിനെതിരെ നിതീഷ് കുമാർ ഉന്നയിച്ച കുറ്റം. എന്നാൽ ഷാൾ അണിയിച്ചത് തെറ്റായ സംഭവമായി കാണുന്നില്ലെന്നാണ് സുനിൽ സിംഗ് വ്യക്തമാക്കി. അമിത് ഷാ വകുപ്പ് മന്ത്രിയാണെന്നും രാഷ്‌ട്രീയത്തിന് അപ്പുറമാണ് ഭരണഘടന പദവികളെന്നും അദ്ദേഹം യോഗ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സ്വന്തം പാർട്ടിയേക്കാൾ കോൺഗ്രസ് എംഎൽഎ അജിത് ശർമ്മയ്‌ക്ക് ബന്ധം ബിജെപിയോടാണെന്നാണ് യോഗത്തിൽ നിതീഷ് കുമാർ ഉയർത്തിയ ആക്ഷേപം.

എൻസിപിയിലെ പിളർപ്പിന് പിന്നാലെ ജെഡിയുവിലും അത്തരത്തിലുള്ള നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു. പിന്നാലെ നിതീഷ് പാർട്ടി നേതാക്കളെയും എംഎൽഎമാരെയും വിളിച്ചുവരുത്തി ചർച്ചകൾ നടത്തി. ഓരോരുത്തരെയും പ്രത്യേകം വിളിച്ചുവരുത്തിയാണ് നിതീഷ് ചർച്ച നടത്തിയത്. നിതീഷ് കുമാർ ഭയത്തിലാണെന്നും മൂക്കുകൊണ്ട് മുട്ടിയാൽപോലും ഇനി ബിജെപി നിതീഷിനായി വാതിൽ തുറക്കില്ലെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം.

ലാലു പ്രസാദ് യാദവ് സൂപ്പർ സിഎം കളിക്കുന്നുവെന്നും നിതീഷ് ലാലുവിന്റെ പാവയായി മാറിയെന്നുമാണ് ജെഡിയുവിനുള്ളിൽ ഉയരുന്ന ആക്ഷേപം. ജെഡിയുവിലും മുന്നണിയിലും അസ്വാരസ്യങ്ങൾ കടുക്കുന്നതിനിടെയാണ് ബിഹാറിൽ മഹാസഖ്യ യോഗം ചേർന്നത്. മാഞ്ചിയുടെ എച്ച്എംഎസ് മുന്നണി വിട്ടതിന് ശേഷമുള്ള ആദ്യ സംയുക്ത യോഗം കൂടിയായിരുന്നു ഇന്നലെ നടന്നത്.

 

Tags: Biharnitish kumarJDU
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies