സുരേഷേട്ടൻ എല്ലാവർക്കും ഒരു പ്രചോദനമാണ്; സംസാരിക്കുന്നത് മുഴുവൻ സാമൂഹ്യ സേവനത്തെപ്പറ്റി; പാർട്ടിക്ക് അതീതമായ ഒരു മുഖം സുരേഷ് ഗോപിക്കുണ്ട്: കൃഷ്ണകുമാർ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷേട്ടൻ എല്ലാവർക്കും ഒരു പ്രചോദനമാണ്; സംസാരിക്കുന്നത് മുഴുവൻ സാമൂഹ്യ സേവനത്തെപ്പറ്റി; പാർട്ടിക്ക് അതീതമായ ഒരു മുഖം സുരേഷ് ഗോപിക്കുണ്ട്: കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 04:17 pm IST
Facebook
Twitter
WhatsAppTelegram

ബിജെപിയുടെ താര മുഖങ്ങളാണ് സുരേഷ് ​ഗോപിയും കൃഷ്ണകുമാറും. അഭിനയ ജീവിതത്തിനപ്പുറം കൃത്യമായ രാഷ്‌ട്രീയ കാഴ്ചപ്പാടുകളുള്ള രണ്ട് നടന്മാർ. സിനിമയിലും രാഷ്‌ട്രീയത്തിലും ശോഭിക്കുന്നതിനൊപ്പം തന്നെ സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായി ഇരുവരും ഇടപെടാറുണ്ട്. മക്കളുടെ പേരിൽ ഇരു നടന്മാരും സന്നദ്ധപ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ഇപ്പോഴിതാ, സുരേഷ് ​ഗോപി തനിക്ക് പ്രചോദനമാണെന്ന് തുറന്നു പറയുകയാണ് നടൻ കൃഷ്ണകുമാർ. രാഷ്‌ട്രീയത്തിനപ്പുറം സാമൂഹ്യ സേവനത്തെപ്പറ്റിയാണ് സുരേഷ് ​ഗോപി ചിന്തിക്കുന്നതെന്നും പാർട്ടിക്കതീതമായ ഒരു മുഖം അദ്ദേഹത്തിനുണ്ടെന്നും കൃഷ്ണകുമാർ പറയുന്നു.

സുരേഷ് ഗോപിയേയും എന്നെയും താരതമ്യം പോലും ചെയ്യാൻ പറ്റില്ല. രാഷ്‌ട്രീയത്തിലാണെങ്കിലും സിനിമയിലാണെങ്കിലും അനുഭവം കൊണ്ടാണെങ്കിലും സാമൂഹ്യ സേവനത്തിലാണെങ്കിലും സുരേഷ് ഗോപി വലിയ ഉയരത്തിലാണ്. അദ്ദേഹവുമായി നല്ല സൗഹൃദത്തിലാണ് ഞാൻ. സിനിമ ചെയ്യുന്നതിനൊപ്പം തന്നെ തൃശൂരിൽ എല്ലാവിധത്തിലും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം വളരെ തിരക്കുള്ള ഒരു മനുഷ്യനാണ്. അതിനാൽ അടുത്തിടെയായി സുരേഷ് ​ഗോപിയെ കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല.

ഡൽഹിയിൽ പോകുന്ന സമയത്ത് സുരേഷ് ​ഗോപിയുടെ ഫ്ലാറ്റിലാണ് ഞാൻ താമസിച്ചിരുന്നത്. ധാരാളം കാര്യങ്ങൾ ഞങ്ങൾ തമ്മിൽ സംസാരിക്കും. രാഷ്‌ട്രീയത്തിനപ്പുറം അദ്ദേഹം സംസാരിക്കുന്നത് സമൂഹ്യ സേവനത്തെപ്പറ്റിയാണ്. പല കാര്യങ്ങളും ചെയ്യാൻ എനിക്ക് സുരേഷേട്ടൻ നിർദ്ദേശം നൽകാറുണ്ട്. സാമൂഹ്യ സേവനം ചെയ്യാൻ പാർട്ടിയുടെ പ്ലാറ്റ്‌ഫോം തന്നെ ഉപയോഗിക്കണമെന്നില്ല. അദ്ദേഹം ഒരാളെപ്പറ്റിയും എന്റെ അടുത്ത് പരാതി പറഞ്ഞിട്ടില്ല. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ വിളിച്ച് ഒരു കാര്യം അദ്ദേഹം പറഞ്ഞാൽ അത് സുരേന്ദ്രൻ തള്ളിക്കളയില്ല. അദ്ദേഹം ആവശ്യപ്പെടുന്നത് ചെയ്തിരിക്കും.

പാർട്ടിക്ക് അതീതമായ ഒരു മുഖം സുരേഷ് ഗോപിക്കുണ്ട്. അദ്ദേഹം എല്ലാവർക്കും പ്രചോദനമാണ്. സുരേഷേട്ടൻ ചെയ്യുന്ന രീതിയിൽ സാമൂഹ്യ പ്രവർത്തനം ചെയ്യണമെന്ന് നമുക്ക് എല്ലാവർക്കും തോന്നിപോകും. രാഷ്‌ട്രീയത്തിനപ്പുറം സുരേഷേട്ടനായും രാധികയുമായും വളരെ അടുപ്പമാണ് എനിക്കും എന്റെ കുടുംബത്തിനുമുള്ളത്. രാധികയും ഞാനും ദൂരദർശനിൽ ഒരേ കാലയളവിൽ ഉണ്ടായിരുന്നു. സുരേഷേട്ടനേക്കാൾ മുമ്പ് എനിക്ക് രാധികയെ അറിയാം. കുടുംബ കാര്യങ്ങളാണ് ഞങ്ങൾ കൂടുതൽ സംസാരിക്കുന്നത്. സുരേഷേട്ടനുമായി രാഷ്‌ട്രീയം സംസാരിക്കണം എന്നാണ് എന്റെ ആഗ്രഹം- കൃഷ്ണകുമാർ പറഞ്ഞു.

Tags: Suresh Gopikrishnakumar
Share
Tweet
SendShare

More News from this section

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

Latest News

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies