ചെന്നൈ: ദേശീയത മുറുകെ പിടിച്ചുകൊണ്ട് വാർത്തയുടെ രാഷ്ട്രീയം മറച്ചുവയ്ക്കാതെ ജനങ്ങളിലേക്കെത്തിച്ച ജനംടിവി ഇനി തമിഴ്നാട്ടിലും. ജനംടിവി തമിഴ് ഡിജിറ്റൽ ലോഞ്ച് ജൂലൈ 15ന് വൈകിട്ട് അഞ്ച് മണിക്ക് ചെന്നൈയിൽ നടക്കും. രാജ അണ്ണാമലൈപുരം, കുമാരരാജ മുത്തയ്യ ഹാളിലാണ് ചടങ്ങ് നടക്കുക. തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ, മുൻ മന്ത്രിയും എഡിഎംകെ നേതാവുമായ ഡി. ജയകുമാർ എന്നിവരുൾപ്പെടെ നിരവധി പേർ ചടങ്ങിൽ വിശിഷ്ടാതിഥികളാകും.
ദേശീയതയുടെ ശബ്ദമാകാൻ ഒരു ചാനൽ വേണമെന്ന മലയാളത്തിന്റെ ആഗ്രഹം സഫലമാക്കി 2015 ഏപ്രിൽ 19നാണ് ജനംടിവി മിഴി തുറന്നത്. ആഗോള ഭീകരതയുടെ കളിത്തൊട്ടിലായി കേരളം മാറുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത ആദ്യ ദിനങ്ങളിൽ തന്നെ ജനംടിവി ലോകത്തിന് മുന്നിലെത്തിച്ചു. ദേശീയതയെ സംരക്ഷിക്കാനുള്ള പേരാട്ടത്തിന്റെ ഭാഗമായി ഭീകരതയ്ക്കും വിഘടനവാദത്തിനുമെതിരായ പോരാട്ടം ഇന്നും ജനംടിവി തുടരുന്നു. വിഘടനവാദം തലപൊക്കുന്ന തമിഴക മണ്ണിൽ ദേശീയതയുടെ ശംഖനാദമാകുക എന്നതാണ് ജനം ടിവി തമിഴിന്റെ പ്രധാന ലക്ഷ്യം.
Comments