തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. ഇന്നലെ രാത്രിയായിരുന്നു ശമ്പള വിതരണം നടത്തിയത്. 30 കോടി സർക്കാർ ഫണ്ടും, 8.4 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റുമെടുത്താണ് ശമ്പളം വിതരണം ചെയ്തത്. നിലവിൽ ശമ്പളത്തിന്റെ രണ്ടാം ഗഡു നൽകേണ്ട തീയതി ഇന്നാണ്.
നിലവിൽ രണ്ടാം ഗഡു വൈകുമെന്നാണ് ലഭിക്കുന്ന വിവരം. ശമ്പളം നൽകാത്തതിനാൽ ശക്തമായ സമരത്തിലേയ്ക്ക് പോകാൻ ജീവനക്കാർ തീരുമാനിച്ചതിന് പിന്നാലെ ആണ് ഇന്നലെ രാത്രി ആദ്യ ഗഡു വിതരണം ചെയ്തത്.
Comments