ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സർക്കാർ 21 ബില്ലുകൾ അവതരിപ്പിക്കും. ജൂലൈ 20 മുതൽ ഓഗസ്റ്റ് 10 വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി 19 ന് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി കക്ഷി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. 18 ന് എൻഡിഎയും യോഗം ചേരും.
ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനായി തയ്യാറാക്കിയ ബില്ലുകളാണ് വർഷകാല സമ്മേളനം പരിഗണിക്കുന്നത്. ജൈവവൈവിധ്യ ഭേദഗതി, ബഹുസംസ്ഥാന സഹകരണസംഘം ഭേദഗതി, ജൻവിശ്വാസ് ഭേദഗതി, തർക്കപരിഹാരസംവിധാനം, വിവാദ വനസംരക്ഷണനിയമം ഭേദഗതി, നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ബിൽ തുടങ്ങിയ ബില്ലുകളും പട്ടികയിലുണ്ട്.
Comments