ചുക്കാൻ പിടിക്കാനാളില്ല, നിയന്ത്രിക്കാനാരുമില്ലാത്ത പ്രതിപക്ഷം; നരേന്ദ്രമോദിയുടെ സദ്ഭരണത്തെ കവച്ചുവയ്ക്കാൻ പ്രതിപക്ഷ സംഗമങ്ങൾക്ക് കഴിയില്ലെന്ന് രാജ്‌നാഥ് സിംഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചുക്കാൻ പിടിക്കാനാളില്ല, നിയന്ത്രിക്കാനാരുമില്ലാത്ത പ്രതിപക്ഷം; നരേന്ദ്രമോദിയുടെ സദ്ഭരണത്തെ കവച്ചുവയ്‌ക്കാൻ പ്രതിപക്ഷ സംഗമങ്ങൾക്ക് കഴിയില്ലെന്ന് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 08:16 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സദ്ഭരണത്തെ കവച്ചുവയ്‌ക്കാൻ ബെംഗളൂരുവിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഒരുവശത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ബിജെപി നടപ്പാക്കുമ്പോൾ മറുവശത്ത് നിയന്ത്രിക്കാനാരുമില്ലാതെ മുന്നോട്ട് പോകുകയാണ് പ്രതിപക്ഷമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന് കൂടിക്കാഴ്ചകളും യോഗങ്ങളും എത്രവേണമെങ്കിലും നടത്താം. പക്ഷെ അതൊന്നും ബിജെപിയെ ബാധിക്കില്ലെന്നതാണ് വാസ്തവം. നരേന്ദ്രമോദിയെന്ന വ്യക്തിയും അദ്ദേഹത്തിന്റെ മാന്ത്രികതയും ബിജെപിയുടെ ഒപ്പമുണ്ട്. എൻഡിഎ വളർന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ പാർട്ടികൾ എൻഡിഎ സഖ്യത്തിലേക്ക് അടുക്കുകയാണ്. അതിനുകാരണം ബിജെപിയുടെ നേതൃത്വവും നയങ്ങളുമാണ്. മികച്ച നേതൃത്വത്തിനൊപ്പം ആത്മാർത്ഥയോടെ പണിയെടുക്കുന്ന പ്രവർത്തകരും ബിജെപിയുടെ സമ്പത്താണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ നിരവധി പദ്ധതികൾ ദരിദ്രർക്ക് വേണ്ടി മാത്രം നടപ്പിലാക്കാൻ ബിജെപിക്ക് കഴിഞ്ഞു. ഇന്ന് ആഗോളതലത്തിൽ തന്നെ ഇന്ത്യയുടെ വളർച്ച ചർച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യയുടെ ശബ്ദത്തിന് ലോകം വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

പ്രതിപക്ഷ നേതാക്കളെ സമ്മർദ്ദത്തിലാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി ഉപയോഗിക്കുകയാണെന്ന ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നതെന്നും സിബിഐയെയും ഇഡിയെയും സൃഷ്ടിച്ചത് ബിജെപിയാണോയെന്നും രാജ്‌നാഥ് സിംഗ് ചോദിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികൾ മുമ്പും നിലനിന്നിരുന്നില്ലേ? അന്വേഷണ ഏജൻസികൾ സമീപിക്കുന്നത് തെറ്റായ കേസിന്റെ പേരിലാണെങ്കിൽ അവർക്ക് കോടതിയെ സമീപിക്കാവുന്നതാണ്. അതുചെയ്യാതെ പരസ്പരം ചെളിവാരിയെറിയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പ്രതിരോധ മന്ത്രി വിമർശിച്ചു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.

Tags: BJPrajnath singhdefence minister
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies