രാജ്ദൂത് മുതൽ ഡ്യുക്കാട്ടി വരെ, ഭ്രാന്തമായി വാഹനങ്ങളെ സ്നേഹിക്കാനാവുമോ! ബൈക്ക് ഷോറൂം തുടങ്ങാനുള്ള വാഹനങ്ങൾ ഇവിടെയുണ്ട്; ധോണിയുടെ ഗ്യാരേജിലെ വാഹന ശേഖരം കണ്ട് അന്തംവിട്ട് മുൻതാരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജ്ദൂത് മുതൽ ഡ്യുക്കാട്ടി വരെ, ഭ്രാന്തമായി വാഹനങ്ങളെ സ്നേഹിക്കാനാവുമോ! ബൈക്ക് ഷോറൂം തുടങ്ങാനുള്ള വാഹനങ്ങൾ ഇവിടെയുണ്ട്; ധോണിയുടെ ഗ്യാരേജിലെ വാഹന ശേഖരം കണ്ട് അന്തംവിട്ട് മുൻതാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 11:05 am IST
Facebook
Twitter
WhatsAppTelegram

ധോണിക്ക് ബൈക്കുകളോടുള്ള പ്രണയം പരസ്യമായ രഹസ്യമാണ്. താൻ ആദ്യമായി വാങ്ങിയ ബൈക്കുമുതൽ താരം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ട്. ധോണിക്ക് ബൈക്കുകളോടുള്ള പ്രണയം കുടുംബത്തിന് തീരെ താത്പ്പര്യമില്ലാത്ത കാര്യവും പരസ്യമാണ്. ധോണിയുടെ ബൈക്ക് കളക്ഷനെ ആക്രിയെന്നാണ് ഭാര്യയടക്കമുള്ളവർ വിളിക്കുന്നതെന്നും താരം പറഞ്ഞിട്ടുണ്ട്.

ധോണിയുടെ ഗ്യാരേജിൽ അപൂർവ്വ മോഡൽ കാറുകൾ മുതൽ ഏറ്റവും പുതിയ മോഡൽവരെയുണ്ട്. ഇപ്പോഴിതാ ധോണിയുടെ വീട്ടിലെ ഗ്യാരേജ് സന്ദർശിച്ച് കണ്ണുതള്ളിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. ഷോറൂം പോലെയാണ് ധോണിയുടെ ഗ്യാരേജെന്നും അവിടെ കാണാൻ സാധിക്കാത്ത വാഹനങ്ങളില്ലെന്നുമാണ് പ്രസാദ് പറയുന്നത്.

‘വളരെ രസകരമായതും കൗതകമുള്ളതുമായ വാഹന പ്രേമമാണിത്. ഇങ്ങനെയൊരു വാഹന പ്രേമിയെ ഞാൻ കണ്ടിട്ടില്ല. ധോണി നിങ്ങൾ എന്തൊരു മനുഷ്യനാണ്. കരിയറിലെ വലിയ നേട്ടങ്ങളോടൊപ്പം സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റാനും സാധിച്ച ഭാഗ്യവാനാണ് താങ്കൾ. വാഹനങ്ങളുടെ വലിയ നിരയാണ് ധോണിയുടെ റാഞ്ചിയിലെ വീട്ടിലുള്ളത്. വാഹനങ്ങളെ ഇങ്ങനെ സ്നേഹിക്കുന്ന മറ്റൊരാളെ കണ്ടിട്ടില്ല. ഇത് നാലാം തവണയാണ് ധോണിയുടെ വീട് സന്ദർശിക്കുന്നത്.

One of the craziest passion i have seen in a person. What a collection and what a man MSD is . A great achiever and a even more incredible person. This is a glimpse of his collection of bikes and cars in his Ranchi house.
Just blown away by the man and his passion @msdhoni pic.twitter.com/avtYwVNNOz

— Venkatesh Prasad (@venkateshprasad) July 17, 2023

“>

പക്ഷെ ബൈക്ക് ശേഖരം ഇപ്പോഴാണ് കാണുന്നത്. ഇത്രയും ഭ്രാന്തമായി വാഹനങ്ങളെ സ്നേഹിക്കാനാവുമോ. ഒരു ബൈക്ക് ഷോറൂം തുടങ്ങാനുള്ള വാഹനങ്ങൾ ഇവിടെയുണ്ട്. ആർക്കെങ്കിലും എന്തിനോടെങ്കിലും അടങ്ങാത്ത ആഗ്രഹമുണ്ടെങ്കിൽ ധോണിയെ കണ്ടു പഠിക്കാനാണ് ഞാൻ പറയുക’- വെങ്കടേഷ് പ്രസാദ് പറഞ്ഞു. ക്രിക്കറ്റിൽ നിന്ന് ഇടവേള ലഭിക്കുമ്പോൾ കുടുംബത്തോടൊപ്പം ഡ്രൈവ് ചെയ്ത് യാത്ര പോകുന്നത് ധോണിയുടെ ഹോബിയാണ്. ഇവരുടെ കൂടികാഴ്ച പകർത്തിയത് ധോണിയുടെ ഭാര്യയാണ്. ധോണിയുടെ വാഹനപ്രേമത്തെ വീഡിയോയിൽ ഭാര്യ കളിയാക്കുന്നതും കാണാം.

ധോണിയുടെ ബൈക്ക് ശേഖരത്തിൽ പുതിയ മോഡലുകളെക്കാൾ കൂടുതൽ പഴയ മോഡലുകളാണുള്ളത്. ആർ എക്സ് 100, 125, രാജദൂദ് തുടങ്ങിയ വാഹനങ്ങളോട് ധോണിക്ക് പ്രത്യേക താൽപര്യമാണുള്ളത്. ടു സ്ട്രോക്ക് എഞ്ചിൻ വാഹനങ്ങളോട് ധോണിക്ക് പ്രത്യേക താൽപര്യമാണുള്ളത്. ഇതിൽ രാജദൂദിനോടാണ് ധോണിക്ക് കൂടുതൽ ഇഷ്ടം. 34 ലക്ഷത്തിന്റെ കവാസാക്കി നിഞ്ച എച്ച്2, ഹാർഡി ഡേവിഡ്സൺ, ഡുക്കാട്ടി, സിബിആർ എന്നിവയെല്ലാം ധോണിയുടെ ഗ്യാരേജിലുണ്ട്.

ധോണിയുടെ കാർ ശേഖരത്തിലേക്ക് ഹമ്മർ എച്ച്2 ആണ് എടുത്തു പറയേണ്ടത്. ധോണിക്ക് വളരെ പ്രിയപ്പെട്ട വാഹനമാണിത്.ഔഡി ക്യു7, പജീറോ എസ്എഫ്എക്സ്, ലാൻഡ് റോവർ ഫ്രീലാൻഡർ 2, മഹീന്ദ്ര സ്‌കോർപ്പിയോ, ഫെരാരി 599 ജിടിഒ, നിസാൻ ജോങ്ക, മെഴ്സിഡസ് ബെൻസ് തുടങ്ങിയവയെല്ലാം ധോണിയുടെ ഗ്യാരേജിലെ പ്രധാനികളാണ്.

Tags: collection.andmscars
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies